Julius Manuel artwork

Julius Manuel · Julius Manuel

ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2

സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.• റെമസ് 6000 (REMUS 6000): 300 വർഷങ്ങൾക്ക് ശേഷം സാൻ ഹോസെയെ കണ്ടെത്തിയ അത്ഭുത റോബോട്ട്.• അവകാശ തർക്കങ്ങൾ: കൊളംബിയയും, സ്പെയിനും, അമേരിക്കൻ കമ്പനിയും (SSA), ഖാറ ഖാറ ഗോത്രവർഗ്ഗക്കാരും തമ്മിലുള്ള നിയമയുദ്ധം.The Mystery Challenge:തെക്കേ അമേരിക്കയിലെ കൊടും കാടുകളിൽ നിന്നും സാൻ ഹോസെയിലേക്ക് കയറ്റിയ സ്വർണത്തിനും വെള്ളിക്കും ഇടയിൽ ചൈനീസ് പോർസലൈൻ കപ്പ് എങ്ങിനെ വന്നു? ഉത്തരം അറിയാമെങ്കിൽ താഴെ കമന്റ് ചെയ്യൂ!

Feb 252026
37 minlength
755transcript lines
Publishertranscript source

Transcript first 15 of 755 lines

0:00നമസ്കാരം സാൻ ഹസൻ നിധിയെക്കുറിച്ചുള്ള

0:02ചരിത്രത്തിന്റെ അവസാന ഭാഗത്തേക്ക് സ്വാഗതം.

0:06ഭയക്കാനൊന്നും ഒന്നുമില്ല. നമുക്ക് മുന്നോട്ട് തന്നെ

0:08നീങ്ങാം. കഴിഞ്ഞ എപ്പിസോഡ് ൽ നമ്മൾ

0:10നിർത്തിയത് സ്പാനിഷ് അഡ്മിറൽ വിനു വേവയുടെ ഈ വാക്കുകളിൽ ആയിരുന്നു.

0:14പോർട്ടോബെനയിൽ നിന്ന് ചക്രവാളത്തിലേക്ക് നോക്കി

0:16ഇംഗ്ലീഷ് കപ്പുകളെ പുച്ഛിച്ചുതള്ളിയ അന്നിമിഷം.

0:20ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് 1

0:21സാമ്രാജ്യത്തിന്റെ അഹങ്കാരമായിരുന്നു.

0:24പക്ഷേ ചരിത്രം സാക്ഷ്യം വഹിച്ചത് മറ്റൊന്നായിരുന്നു.

0:26ആ വാക്കുകൾ ഉച്ചരിച്ചിട്ട് ദിവസങ്ങൾക്കുള്ളിൽ സ്പാനിഷ്

0:29സാമ്രാജത്തിന്റെ വിധി തന്നെ മാറ്റിമറിച്ച 1 ദുരന്തം അവിടെ

0:32സംഭവിക്കാൻ പോകുകയായിരുന്നു. സാൻ ഹൊസയുടെ വൈറ്റിൽ നിറച്ചിരുന്ന

0:35സ്വണ്ണത്തിനും വെള്ളിക്കും പിന്നിൽ വലിയൊരു ചരിത്രം

0:38ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഓർമ്മയുണ്ടാകുമല്ലോ.

More Julius Manuel episodes →