ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 105: എന്റെ ശക്തി പ്രകടിപ്പിക്കാൻ ഞാൻ ബലഹീനതയെ തിരഞ്ഞെടുക്കുന്നു ദിവസേനയുള്ള സമർപ്പണവും തിന്മയ്ക്കു പകരം സ്നേഹവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് സന്ദേശങ്ങൾ പറയുന്നു. തന്റെ ശക്തി വെളിപ്പെടുത്താൻ കർത്താവ് ദൗർബല്യത്തെ തിരഞ്ഞെടുക്കുന്നു; വസൂലയുടെ ഒന്നുമില്ലായ്മയിലും അവിടുന്ന് തന്റെ ദൗത്യം പൂർത്തീകരിക്കും. കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് എന്നിവരെ സൂചിപ്പിക്കുന്ന മൂന്ന് ഇരുമ്പുതണ്ടുകളെ തന്റെ അഗ്നിയാൽ ഒറ്റ ദണ്ടാക്കുമെന്നും അവിടുന്ന് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 25/10/1989 - പ്രാർത്ഥനാ ഗ്രൂപ്പിന് മാതാവിന്റെ സന്ദേശം 03:59 26/10/1989 - വെട്ടിയൊരുക്കൽ, മൂന്ന് ഇരുമ്പുതണ്ടുകൾ 06:30 30/10/1989 - എന്റെ പീഡാനുഭവം, എന്റെ കുരിശ് 08:27 31/10/1989 - ദൗർബല്യത്തെ തിരഞ്ഞെടുക്കുന്നു 12:12 02/11/1989 - ഒറ്റ ദണ്ടായി ഉറപ്പിക്കുന്ന അഗ്നി 13:08 03/11/1989 - ഏക സക്രാരിയും എന്റെ നിധിശേഖരവും 16:38 06/11/1989 - പിതാവിന്റെ കരം വിട്ടുവീഴ്ച ചെയ്യുന്നു 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ദൗർബല്യത്തിലെശക്തി #ഇരുമ്പുതണ്ടുകൾ #ക്രൈസ്തവഐക്യം
എപ്പിസോഡ് 105. 25.10.1989. നമ്മുടെ പരിശുദ്ധ മാതാവ് പ്രാർത്ഥനാ ഗ്രൂപ്പിന് നൽകുന്ന സന്ദേശം. എന്റെ സമാധാനം നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. സഭ പുനർജീവിക്കും; വരൂ. കർത്താവിന് പ്രസാദകരമായ ജീവിതം നയിക്കുവിൻ. അനുദിനം നിങ്ങളെ തന്നെ കർത്താവിന് സമർപ്പിക്കുവിൻ. നിങ്ങളെ ഭക്തിയുള്ള മക്കളായി, പ്രകാശത്തിന്റെ മക്കളായി മാറ്റാൻ അവിടുത്തെ അനുവദിക്കുവിൻ. ലൗകിക വിഷയങ്ങളിൽ നിന്ന് നിങ്ങളെ തന്നെ അകറ്റി നിർത്തിക്കൊണ്ട് നിങ്ങളുടെ ജീവിതത്തെ മാറ്റുവിൻ. കാരണം, എന്റെ മക്കളേ, നിങ്ങൾ ഇപ്പോൾ ഈ ലോകത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുക മാത്രമാണ്. നിങ്ങളുടെ ദേഹി നിത്യമായി ജീവിക്കുമെന്ന് ഞാൻ നിങ്ങളെ നിരന്തരമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. എന്താണ് ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? നിങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ കാര്യം എന്താണ്? അനുദിനമുള്ള നിങ്ങളുടെ ജീവിത സമർപ്പണമാണ് ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്. ഉത്തമ മനുഷ്യരായി നിങ്ങളെ തന്നെ മാറ്റാനുള്ള അനുദിന സമർപ്പണമാണ് ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്. നിങ്ങളുടെ ഇച്ഛാശക്തിയെ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ദൈവഹിതം അനുസരിക്കുക എന്നതാണ് നിങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമ കാര്യം. ദൈവത്തെ അന്വേഷിക്കുവിൻ; ദൈവത്തോട് ബന്ധപ്പെട്ട എല്ലാം അന്വേഷിക്കുവിൻ. പിശാചിന്റെ ഉപദേശങ്ങൾ നിങ്ങൾ ശ്രവിക്കരുതെന്ന് ഞാൻ നിങ്ങളോട് കേണപേക്ഷിക്കുന്നു. സ്ഥിരമായ പ്രാർത്ഥനയിലൂടെ നിങ്ങളുടെ ദേഹിയെ ദൈവസന്നിധിയിലേക്ക് ഉയർത്തുക. മക്കളേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; ഒരു നിമിഷം പോലും എന്റെ കണ്ണുകൾ നിങ്ങളെ വിട്ടുപിരിയുന്നില്ല. ഞങ്ങളുടെ സന്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുവാൻ പഠിക്കുവിൻ. ഞങ്ങളുടെ സന്ദേശങ്ങൾ നിങ്ങളെ പോഷിപ്പിക്കുകയും നിങ്ങളെ വീണ്ടും അറിവിലേക്ക് നയിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ സന്ദേശങ്ങൾ നിങ്ങളെ വിശുദ്ധ ബൈബിളിലേക്കും സത്യത്തിലേക്കും ജീവനിലേക്കും നയിക്കട്ടെ. പിശാചിന്റെ വലയിൽ നിന്ന് നിങ്ങളെ രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥനയുടെ ഉന്നത തലങ്ങളിലേക്ക് നിങ്ങളെ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ മക്കളേ, ഇന്ന് രാത്രി ഞാൻ നിങ്ങളെല്ലാവർക്കും വേണ്ടി പിതാവിനോട് പ്രത്യേകമായി മധ്യസ്ഥം പ്രാർത്ഥിക്കുന്നതായിരിക്കും. ദൈവത്തിന്റെ നന്മയിലൂടെ നിങ്ങൾക്ക് അനേകം കൃപകൾ ലഭിക്കുമെന്ന് നിങ്ങൾ അറിയണം. ദൈവം എത്രമാത്രം വലിയ കൃപാസമ്പന്നനാണെന്ന് നിങ്ങൾ മനസ്സിലാക്കണം. കർത്താവിനെ ആഗ്രഹിക്കുവിൻ; എപ്പോഴും കർത്താവിനെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ. നിങ്ങളുടെ എല്ലാ ആകുലതകളും ഇറക്കിവെച്ച് അവ കർത്താവിന് സമർപ്പിക്കുവിൻ. കർത്താവിൽ വിശ്വാസം അർപ്പിക്കുവിൻ. ദൈവത്തോടും നിങ്ങളുടെ സഹോദരങ്ങളോടുമുള്ള നിങ്ങളുടെ സ്നേഹത്തിലൂടെ ദൈവരാജ്യം വിസ്തൃതമാക്കുവിൻ. ദുഷ്ടതയ്ക്ക് പകരമായി സ്നേഹം നൽകുവിൻ. സ്നേഹമായിരിക്കട്ടെ നിങ്ങളുടെ അടിസ്ഥാന പ്രമാണം. സ്നേഹമായിരിക്കട്ടെ നിങ്ങളുടെ തായ്വേറ്. നിങ്ങളുടെ ചിന്തകളെക്കുറിച്ച് ബോധവാന്മാരായിരിക്കുവിൻ. നിങ്ങൾ പരസ്പരം വിധിക്കരുത്; കാരണം, നിങ്ങളുടെ വഴികൾ കർത്താവിന്റെ വഴികളെപ്പോലെയല്ല. മറ്റുള്ളവരെ വിധിക്കാതെ വിനയത്തോടെ കർത്താവിനെ പ്രസാദിപ്പിക്കാൻ പരിശ്രമിക്കുവിൻ. ദൈവത്തിന്റെ സ്നേഹം നിങ്ങളിലെ ഏറ്റവും ചെറിയവർക്ക് പോലും വെളിപ്പെടുന്നു. പ്രിയപ്പെട്ടവരെ, സമാധാനത്തിൽ പോകുവിൻ. ഞങ്ങളെ വിട്ടുപിരിയാതെ നിങ്ങളുടെ ഭവനങ്ങളിലേക്ക് പ്രവേശിക്കുവിൻ. ഞങ്ങളെ നിങ്ങളോടൊപ്പം നിങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോകുവിൻ. ഞങ്ങളുടെ പരിശുദ്ധ സാന്നിധ്യം അനുഭവിക്കാൻ പഠിക്കുവിൻ. 'ഞാൻ' എന്ന് പറയുന്നതിന് പകരമായി 'നമ്മൾ' എന്നും, 'എനിക്ക്' എന്നതിന് പകരമായി 'നമുക്ക്' എന്നും പറയാൻ പഠിക്കുവിൻ. ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. കർത്താവ് ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. ഭിന്നിച്ചിരിക്കരുത്; എന്തെന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾ ഒന്നാണ്. സമാധാനത്തിൽ ആയിരിക്കുവിൻ; സമാധാനത്തിൽ ജീവിക്കുവിൻ. 26.10.1989. കർത്താവേ, തുഴകളില്ലാത്ത ബോട്ടുപോലെ എന്റെ ജീവിതം എനിക്ക് അനുഭവപ്പെടുന്നു. ഇത് ഞാനാണ്; പുഷ്പമേ, എന്റെ വഴി ഋജുവാണ്; എന്നാൽ അത് ഇടുങ്ങിയതാണ്, അത് കണ്ടെത്തുന്നവർ വളരെ ചുരുക്കമാണ്. എന്റെ കുഞ്ഞേ, ഞാൻ നിന്നെ വെട്ടിയൊരുക്കുന്ന ഓരോ തവണയും വലിയ ബഹളം വെക്കരുത്. നീ കരുത്തോടെ വളരുന്നതിനും അങ്ങനെ ധാരാളം ഫലം പുറപ്പെടുവിക്കുന്നതിനുമാണ് ഞാൻ നിന്നെ വെട്ടിയൊരുക്കുന്നത്. നിന്റെ ഫലം വർദ്ധിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ വളരെ കൂടെക്കൂടെ വെട്ടിയൊരുക്കാറുണ്ടെന്ന് നീ എന്നോട് പറയാൻ പരിശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇത് കേട്ടപ്പോൾ ഞാൻ ചിരിച്ചുപോയി. എന്റെ കുഞ്ഞേ, നിനക്ക് ഏറ്റവും ഉചിതമായതെന്തെന്ന് എനിക്കറിയാം. വാസ്തവത്തിൽ, നിന്റെ സ്വാതന്ത്ര്യം നീ എനിക്ക് നൽകിയിട്ടുള്ളതല്ലേ? അതെ, എന്റെ സ്വാതന്ത്ര്യം നിത്യമായി അങ്ങേയ്ക്ക് ഞാൻ സമർപ്പിച്ചിട്ടുള്ളതാണ്. നീ എനിക്ക് സമർപ്പിച്ചിട്ടുള്ളത് മാത്രമേ ഞാൻ ഉപയോഗിക്കുന്നുള്ളൂ. നിന്റെ ഇച്ഛാശക്തി നീ എനിക്ക് സമർപ്പിക്കുന്നില്ലെങ്കിൽ ഞാൻ അത് ഉപയോഗിക്കുകയില്ല. എന്നിൽ വിശ്വസിക്കുവിൻ; എപ്പോഴും എന്നിൽ വിശ്വസിക്കുവിൻ, കാരണം ഞാൻ ഏറ്റവും ശാന്തശീലനും സൗമ്യനുമാണ്. എന്റെ കുഞ്ഞേ, സ്ഥിരോത്സാഹത്തോടെ നിരന്തരം പരിശ്രമിക്കുവിൻ. നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ഉത്സുകയായിരിക്കുവിൻ. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താൻ തീക്ഷ്ണതയുള്ളവളായിരിക്കുവിൻ. ചെറുതായി നിലകൊള്ളുക; ഏതു തീരുമാനവും എടുക്കുന്നതിന് മുമ്പും എന്നോട് ഉപദേശം ചോദിക്കുവിൻ. ഉന്നതത്തിൽ നിന്ന് നിനക്ക് സഹായം എപ്പോഴും ലഭിക്കുന്നതാണ്. പിന്നീട്. എന്റെ വസൂല, തലയുള്ള മൂന്ന് ഇരുമ്പുതണ്ടുകൾ വരയ്ക്കുക. ഈ മൂന്ന് ഇരുമ്പുതണ്ടുകൾ കത്തോലിക്കരെയും ഓർത്തഡോക്സുകാരെയും പ്രൊട്ടസ്റ്റന്റുകാരെയും ആണ് സൂചിപ്പിക്കുന്നത്. അവർ വളഞ്ഞ് ഐക്യപ്പെട്ട് ഒന്നായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ ഇരുമ്പുതണ്ടുകൾ എപ്പോഴും ഒട്ടും വഴക്കമില്ലാത്തതും സ്വമേധയാ വളയാൻ സാധിക്കാത്തവയുമാണ്. അതിനാൽ എന്റെ അഗ്നിയുമായി ഞാൻ അവയുടെ അടുക്കലേക്ക് വരേണ്ടി വരും. അവയുടെ മേലുള്ള എന്റെ അഗ്നിജ്വാലയാൽ അവ വളഞ്ഞ് ഒന്നായി ഒറ്റ ദണ്ടായി തീരുവാൻ തക്കവിധം മൃദുവായി തീരും. എന്റെ മഹത്വം ഭൂമിയിൽ നിറഞ്ഞ് വ്യാപിക്കും. പരിശുദ്ധാത്മാവിനോട് കൂടെക്കൂടെ ഇപ്രകാരം പ്രാർത്ഥിക്കുക: പരിശുദ്ധാത്മാവേ, വന്നാലും, അങ്ങയുടെ പ്രിയ മണവാട്ടിയായ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മാധ്യസ്ഥതയാൽ അങ്ങ് എന്നിലേക്ക് വരേണമേ. ആമേൻ. ഈ പ്രാർത്ഥന വഴി എന്റെ പരിശുദ്ധാത്മാവ് ഉടനെ തന്നെ നിന്നിലേക്ക് വരും. പരിശുദ്ധാത്മാവിന്റെ നിറവ് നിന്റെ മേൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുവിൻ. 30.10.1989. പുഷ്പമേ, എന്റെ സ്നേഹം അതിന്റെ വരദാനം നിനക്ക് നൽകുന്നു. എന്റെ പീഡാനുഭവം, എന്റെ പീഡാനുഭവമാണ് എന്റെ സ്നേഹം നൽകുന്ന വരദാനം. എന്റെ പീഡാനുഭവങ്ങളിലൂടെ കടന്നുപോവുക. ഞാൻ പിതാവിനെ പ്രസാദിപ്പിച്ചതുപോലെ നീയും അവിടുത്തെ പ്രസാദിപ്പിക്കുവിൻ. ഞാൻ നിന്നെ ആവേശപൂർവ്വം സ്നേഹിക്കുന്നു. മനുഷ്യരോടുള്ള എന്റെ സ്നേഹം കാണിക്കാനുള്ള മാർഗമാണ് എന്റെ പീഡാനുഭവം. എന്റെ പീഡാനുഭവത്തിന്റെ പാതയിൽ നിന്നെ വഴിനയിക്കുന്നതിന് നിന്റെ മാർഗ്ഗനിർദ്ദേശകനാകാൻ എന്നെ അനുവദിക്കുവിൻ. എന്റെ പീഡാനുഭവം യാതൊരു പരാതിയുമില്ലാതെ സഹിക്കാനാണ് ഞാൻ മനുഷ്യ വ്യക്തികളെ പഠിപ്പിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ ശേഷിക്കനുസൃതമായ പീഡാനുഭവം ഞാൻ നൽകുന്നു. വസൂല, ഇക്കാര്യം ഗ്രഹിക്കുവിൻ: പരിപൂർണ്ണതയിൽ എത്താൻ ഒരു വഴി മാത്രമേയുള്ളൂ. എന്റെ പീഡാനുഭവത്തിന്റെ വഴി, അതായത് എന്റെ കുരിശ്. എന്റെ കുരിശിനെ സ്നേഹപൂർവ്വം സഹിക്കുവിൻ. എന്റെ കുരിശിനെ ക്ഷമയോടെ സഹിക്കുവിൻ. എന്റെ കുരിശിനെ ആശ്ലേഷിക്കുവിൻ. എന്റെ കുഞ്ഞേ, എല്ലാം ഉടനെ പൂർത്തിയാകും. നീ എന്റെ സമീപത്തായിരിക്കും. എന്നെ ആരാധിക്കുവിൻ. എന്നെ ആരാധിക്കുവിൻ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പിന്നീട്. കർത്താവേ, അങ്ങയുടെ സ്നേഹത്തിൽ ഞങ്ങളെ രക്ഷിക്കണമേ. അങ്ങയെ സ്നേഹിക്കുന്നവരിലേക്ക് നോക്കി അങ്ങയുടെ പരിശുദ്ധ മുഖം പുഞ്ചിരി തൂകട്ടെ. ഞങ്ങളുടെ സംരക്ഷകനെ, അങ്ങയുടെ ആബേലുമാരുടെ അടുക്കലേക്ക് വരേണമേ. ഞങ്ങൾക്ക് അങ്ങയെ അത്യാവശ്യമാണ്. എന്റെ മകളെ, വരുവിൻ. നീ എന്റെ മണവാട്ടിയായി എന്റെ സമീപം നിലകൊള്ളുവിൻ. ഞാൻ നിനക്ക് നൽകിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുവിൻ. എന്റെ ഹൃദയവും എന്റെ സ്നേഹവും ഞാൻ നിനക്ക് നൽകി. എന്റെ മണവാട്ടിയായിരിക്കുവിൻ. എനിക്കുള്ളതെല്ലാം ഞാൻ നിനക്ക് നൽകുന്നു. ഇടയ്ക്കിടെ എന്റെ പാനപാത്രം ഞാൻ നിനക്ക് പാനം ചെയ്യാൻ നൽകുന്നു. നിന്നെ ജീവനോടെ നിലനിർത്താൻ ഞാൻ നിനക്ക് എന്റെ അപ്പം നൽകുന്നു. എന്റെ നിരന്തരമായ സാന്നിധ്യം നിന്നെ ഓർമ്മിപ്പിക്കാൻ എന്റെ സുഗന്ധം ഞാൻ നിനക്ക് നൽകുന്നു. മകളേ, ഞാനും നീയും നിത്യമായി ബന്ധിക്കപ്പെട്ടിരിക്കും. വരൂ. 31.10.1989. പ്രിയപ്പെട്ടവളേ, സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നെ ശ്രവിക്കുവിൻ. ഞാൻ സ്നേഹത്തോടെ പഠിപ്പിക്കുന്നു. ഞാൻ നിന്നെ ജ്ഞാനത്താൽ അഭ്യസിപ്പിച്ചു. ഞാൻ നിന്നെ ഉയർത്തുകയും രൂപപ്പെടുത്തുകയും ചെയ്തു. എന്റെ കൃപയിലും ശിക്ഷണത്തിലും നിലനിൽക്കുവിൻ. എല്ലാം എന്നിൽ നിന്നായിരിക്കും വരിക. എന്റെ പ്രബോധനങ്ങളിൽ അചഞ്ചലമായി നിലകൊള്ളുവിൻ. എന്റെ വസൂല, തിന്മയ്ക്ക് പകരം സ്നേഹം നൽകുന്നത് വഴി എന്റെ പിതാവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടുത്തെ ക്രോധത്തെ ശമിപ്പിക്കുവിൻ. നിന്റെ സ്നേഹത്താൽ ഈ ദുഷിച്ച തലമുറയുടെ പേരിലുള്ള അവിടുത്തെ ക്രോധത്തെ ശമിപ്പിക്കുവിൻ. നിന്നിലൂടെ എന്നെ വെളിപ്പെടുത്തിക്കൊണ്ട് സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുവിൻ. എന്റെ കുഞ്ഞേ, ദൈവം നിന്നോടൊപ്പമുണ്ട്. സുവിശേഷം പ്രഘോഷിക്കാൻ നീ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്റെ ശക്തി വെളിപ്പെടുത്താൻ ഞാൻ ദൗർബല്യത്തെ തിരഞ്ഞെടുക്കുന്നു. എന്റെ സമ്പത്തും ജ്ഞാനവും വെളിപ്പെടുത്താൻ ദാരിദ്ര്യത്തെ ഞാൻ തിരഞ്ഞെടുക്കുന്നു. ഒരിക്കലും നിനക്കുവേണ്ടി മേന്മയുടെ അവകാശവാദങ്ങൾ ഉന്നയിക്കരുത്. ഒന്നുമില്ലായ്മയായി നിലകൊള്ളുവിൻ. എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കേണ്ടതിന് ഇനിയും നിന്നെ തന്നെ കൂടുതൽ എളിമപ്പെടുത്തുവിൻ. എന്റെ കർത്താവും രക്ഷകനുമേ. ഇത് ഞാനാണ്. എന്റെ സമാധാനം നിനക്കുണ്ടാകട്ടെ. ഭയപ്പെടേണ്ട. എന്റെ സാന്നിധ്യത്തെ ഒരിക്കലും ഭയപ്പെടരുത്. എനിക്കെതിരെ നീ കലഹിക്കുകയാണെങ്കിൽ മാത്രം നീ എന്നെ ഭയപ്പെടുക. എന്നോടുകൂടെ അല്ലാത്തവൻ എന്റെ എതിരാളിയാണ്. എന്നോടുകൂടി ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു. ഞാൻ നിനക്ക് നൽകുന്ന ഈ വെളിപാട് സന്ദേശം ചിതറിക്കുന്നവയല്ല; അത് ശേഖരിച്ച് ഒരുമിച്ചു കൂട്ടുന്നു. എന്റെ സന്ദേശം നിങ്ങളെ എല്ലാവരെയും ഒരു ശരീരം പോലെ, ഒരു സഭയായി ഐക്യപ്പെടുത്തുന്നു. എന്റെ കുഞ്ഞേ, എന്റെ സമാധാനം സ്വീകരിക്കുവിൻ. ഒന്നുമില്ലായ്മയായി നിലകൊള്ളുവിൻ. എന്നിൽ വസിക്കുവിൻ. കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എനിക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന സംശയങ്ങൾ കാരണം പറഞ്ഞതാണിത്. എനിക്ക് തെറ്റിപ്പോയോ എന്ന ഭയം. ഞാൻ സന്ദേശം എഴുതുന്ന എന്റെ ചെറിയ മേശപ്പുറത്ത് വെച്ചിരുന്ന ഫാത്തിമ മാതാവിന്റെ രൂപത്തിലേക്ക് ഞാൻ ചായുന്നു. മാതാവിന്റെ രൂപത്തിലെ വലതു ചെവിയിൽ ഞാൻ മൃദുവായി പറയുന്നു: "യേശു എനിക്ക് വളരെ വിലപ്പെട്ട ഒരു കാര്യം കാത്തുസൂക്ഷിക്കാനായി നൽകിയിരിക്കുന്നത് അങ്ങേയ്ക്കറിയാം. അത് അവിടുത്തെ ശരീരമായ സഭയുടെ മഹത്വീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ്. മനുഷ്യരുടെ നിത്യരക്ഷയ്ക്ക് വേണ്ടിയുള്ളതാണിത്. അതിനാൽ, മാതാവേ, ഞാൻ അങ്ങയുടെ അടുക്കലേക്ക് വരുന്നു. അതിനെ കാത്തുസൂക്ഷിക്കണമേ. എനിക്ക് വേണ്ടി അതിനെ സംരക്ഷിക്കണമേ. അത് കർത്താവിന്റെ വെളിപാട് സന്ദേശമാണ്. ഞാൻ അത് പൂർണമായി അങ്ങയുടെ കരങ്ങളിലേക്ക് ഭരമേൽപ്പിക്കുന്നു. ഈ ദൗത്യത്തിനായി എന്നെ ഉയർത്തുകയും രൂപപ്പെടുത്തുകയും ചെയ്ത യേശുവിന്റെ തിരുഹൃദയത്തിന്റെ ജോലി ഇതിനിടയിൽ ഞാൻ തുടരേണ്ടതുണ്ട്. യേശുവിന്റെ സ്വരം കേൾക്കുമ്പോൾ കല്ലറകളിൽ ഉള്ളവർ അവിടെ നിന്ന് പുറത്തുവരും. ഇതെല്ലാം യേശുവിന്റെ മഹത്വത്തിനായി തന്നെ. താമസിയാതെ ഒരു ജനത അങ്ങയുടെ പരിശുദ്ധ നാമത്തിന് സമർപ്പിക്കപ്പെട്ട ഒരു ജനത ഉയർത്തെഴുന്നേൽക്കും. ഇക്കാര്യം ഏറെക്കാലം മുൻപേ അറിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്റെ കുഞ്ഞേ, നീ പീഡിപ്പിക്കപ്പെടുകയും ആകുലയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്താലും, മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന് യാതൊന്നും തടസ്സം വരികയില്ല. നീ വിവേകത്തോടെ വർത്തിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുവിൻ. ദൈവം തിരഞ്ഞെടുക്കുന്നവരെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല. ദൈവത്തിൽ നിന്നുള്ള മറ്റ് വെളിപാട് സന്ദേശങ്ങളെ ഞാൻ കാത്തുസൂക്ഷിക്കുന്നതുപോലെ തന്നെ ഞാൻ ഈ ദൈവിക വെളിപാടും കാത്തുസംരക്ഷിക്കും. പരിശുദ്ധനായ ദൈവത്തിൽ വിശ്വസിക്കുവിൻ. അവിടുത്തെ പ്രവർത്തികളുടെ മേൽ അവിടുത്തെ ശ്രദ്ധയുണ്ട്. എന്റെ വസൂല, ഭയം കൂടാതെ ദൈവസ്നേഹം വെളിപ്പെടുത്തുക. വരൂ. പിതാവിനോടുള്ള നിരന്തരമായ പ്രാർത്ഥനയിൽ വ്യാപരിക്കുവിൻ. പരിശുദ്ധ മാതാവേ, ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാൻ അങ്ങയെ വാഴ്ത്തുന്നു. 2.11.1989. ഈ നാളുകളിൽ കർത്താവ് എന്നെ മൂന്ന് ഇരുമ്പുതണ്ടുകളുടെ ദർശനം വീണ്ടും വീണ്ടും കാണിക്കുന്നു. ഇപ്രാവശ്യം അവയുടെ നിറം ഏതാണ്ട് ഓറഞ്ച് നിറമായിരുന്നു, കാരണം അവയ്ക്ക് ചൂട് പിടിച്ചിട്ടുണ്ട്. എന്റെ വസൂല, എന്റെ അഗ്നിയാലും അഗ്നിജ്വാലയിലുള്ള എന്റെ ശക്തിയാലും ഈ ഇരുമ്പുതണ്ടുകളെ ഞാൻ മൃദുവാക്കുക മാത്രമല്ല ചെയ്യുന്നത്; എന്റെ നിശ്വാസത്താൽ ഞാൻ ആ ദണ്ടുകളെ ഉരുക്കി എന്നെന്നേക്കുമായി ഉറപ്പുള്ള ഒറ്റ ദണ്ടായി മാറ്റുകയും ചെയ്യും. അപ്പോൾ എന്റെ അഭീഷ്ടത്തെക്കുറിച്ചും അറിവിനെക്കുറിച്ചുമുള്ള പൂർണമായ അറിവിലേക്ക് നിങ്ങൾ എത്തിച്ചേരും. ഈ സ്വർഗ്ഗീയ സഭയായിരിക്കും നിങ്ങൾക്കുള്ള എന്റെ സമ്മാനം. എന്റെ മഹത്വത്താൽ അത് പ്രശോഭിക്കും. നിങ്ങൾ ഒരൊറ്റ ബലിപീഠത്തിന് ചുറ്റും നിന്നുകൊണ്ട് നിങ്ങളുടെ സ്തുതിഗീതങ്ങൾ ആലപിക്കും. ഭൂതങ്ങളുടെ നാട് അങ്ങനെ പുനരുദ്ധരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ഉയർപ്പിക്കപ്പെടുകയും ചെയ്യും. വരൂ, മകളെ, ഞാൻ നിന്നെ പഠിപ്പിക്കും. 3.11.1989. എന്റെ ദൈവമേ, അങ്ങയുടെ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന അങ്ങയുടെ മാലാഖമാരോടൊപ്പം ഞങ്ങളും ചേരട്ടെ. പരിശുദ്ധ ത്രീത്വമേ, അങ്ങ് അതുല്യനാണ്. അങ്ങയുടെ മാലാഖമാർ അനവരതം അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയോട് സ്തുതിഗീതങ്ങൾ ആലപിക്കുന്നതുപോലെ, ഞങ്ങളും ഏക സക്രാരിയുടെ ചുറ്റും നിന്ന് അങ്ങയുടെ അത്ഭുത പ്രവർത്തികൾ പ്രഖ്യാപിക്കട്ടെ. എന്റെ കർത്താവേ, ഞാൻ അങ്ങയുടെ ഭവനത്തെ സ്നേഹിക്കുന്നു. അങ്ങയുടെ ഭവനത്തിൽ ഞങ്ങൾ എല്ലാവരെയും ഒന്നിപ്പിക്കാൻ അങ്ങ് വേഗം വരേണമേ. അങ്ങയുടെ മാലാഖമാരും വിശുദ്ധരും ഞങ്ങൾക്ക് മാതൃകയാകട്ടെ. ഏക സക്രാരിയുടെ ചുറ്റും നിന്ന് ഒരുമയോടെ അങ്ങയെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ അവരിൽ നിന്ന് പഠിക്കട്ടെ. എന്റെ പുഷ്പമേ, ഓരോന്നും അതതിന്റെ സമയത്ത് നിറവേറും. അതുവരെ എന്റെ പിതാവിന്റെ ദൃഷ്ടിയിൽ പ്രസാദാത്മകമായി വ്യാപരിക്കുവിൻ. നിന്റെ ആഭരണങ്ങളും സൗന്ദര്യവും ആന്തരികമായിരിക്കട്ടെ. എന്നാൽ ഞാൻ ഓരോ ഹൃദയത്തിലും സൂക്ഷ്മമായി നോക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു. അതിനാൽ നിന്റെ ദേഹിയെ അലങ്കരിക്കുകയും ഒരുക്കുകയും ചെയ്തുകൊണ്ട് എന്നെ പ്രസാദിപ്പിച്ച് എന്റെ ദൃഷ്ടിയിൽ പ്രസാദകരമായ ജീവിതം നയിക്കുവിൻ. എന്നിൽ നിന്ന് സ്വീകരിക്കുവിൻ, കാരണം എനിക്കുള്ളതെല്ലാം വിലപ്പെട്ടതും ജീവൻ തന്നെയുമാണ്. എന്റെ നിധിശേഖരത്തിൽ നിന്ന് സ്വീകരിക്കുവിൻ. ഞാൻ സൗജന്യമായി നൽകുന്നവനാണ്. എന്റെ നിധിക്കായി തീക്ഷ്ണമായി ദാഹിക്കുവിൻ. എന്റെ ഹൃദയത്തിൽ നിന്ന് സ്വീകരിച്ച് നിന്റെ ഹൃദയം നിറയ്ക്കുവിൻ. എന്റെ വസൂല, എന്റെ ജ്ഞാനത്തിൽ നിന്ന് നീ പഠിച്ചിട്ടുള്ളതും എന്റെ കരുണാർദ്രമായ അധ്യാപനത്തിലൂടെ നിന്നെ പഠിപ്പിച്ചിട്ടുള്ളതും സത്യത്തിന്റെ സ്വരത്തിൽ നിന്ന് നീ കേട്ടിട്ടുള്ളതുമായ എല്ലാ കാര്യങ്ങളും തുടർന്ന് ചെയ്തുകൊണ്ടിരിക്കുവിൻ. സമാധാനത്തിൽ ആയിരിക്കുവിൻ. എന്റെ സാന്നിധ്യം ഓർമ്മിക്കുവിൻ. അതെ, എന്റെ കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. ഞാൻ നിന്നെയും നീ വെക്കുന്ന ഓരോ ചുവടിനെയും അനുഗ്രഹിക്കുന്നു. കർത്താവേ. ഇത് ഞാനാണ്. വസൂല, വിശ്വാസം ശക്തിപ്പെടുന്നതിനായി പ്രാർത്ഥിക്കുവിൻ. നിനക്ക് പൂർണ്ണ വിശ്വാസം നൽകാൻ എനിക്ക് കഴിയുമെന്ന് ഓർക്കുവിൻ. കർത്താവേ, കൂടുതൽ ശക്തമായ വിശ്വാസത്തിനുവേണ്ടി എങ്ങനെ അങ്ങയോട് പ്രാർത്ഥിക്കണമെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് ശക്തമായ വിശ്വാസത്തിനുവേണ്ടി എന്നോട് പ്രാർത്ഥിക്കേണ്ടത് എന്ന് നിനക്കറിയില്ലെങ്കിലും, നീ പരിശ്രമിച്ചു നോക്കുവിൻ. പുഷ്പമേ, എന്റെ കാരുണ്യം വളരെ വലുതാണ്. ആത്മവിശ്വാസത്തോടെ ഇരിക്കുവിൻ. എന്റെ പുഷ്പമേ, എന്നെ സന്തോഷിപ്പിക്കുവിൻ. ശുദ്ധീകരണ സ്ഥലത്തുള്ള ചിലരുടെ മേലുള്ള അഗ്നി കെടുത്തിക്കളയുക. സ്നേഹമാണ് ശുദ്ധീകരണ സ്ഥലത്തുള്ളവരുടെ മേലുള്ള അഗ്നിയെ കെടുത്തിക്കളയുന്നത്. ഇക്കാര്യം എപ്പോഴും ഓർമ്മിക്കുവിൻ. എന്നോടുള്ള നിന്റെ സ്നേഹത്തിന്റെ സത്ത ഉപയോഗിച്ച് ശുദ്ധീകരണ സ്ഥലത്തുള്ളവരുടെ മേലുള്ള അഗ്നിയെ ഞാൻ കെടുത്തുകയും അവരെ ഞാൻ മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അവരിൽ ചിലർക്ക് അവസാനം എന്റെ അടുക്കൽ വരാനും കഴിയും. കർത്താവായ ഞാൻ എന്റെ വചനം നിനക്ക് നൽകിയിരിക്കുന്നു. ഇതാണ് നിന്റെ ആത്മീയ ഭക്ഷണം. മന്ദഗതിയിൽ എന്നെ കൃത്യമായി കേട്ട് എഴുതുവിൻ. നിന്റെ വലിയ ദൗർബല്യത്തിൽ പോലും എന്റെ എല്ലാ സന്ദേശങ്ങളും നിനക്ക് നൽകാൻ എനിക്ക് കഴിയും. നിന്റെ ഒന്നുമില്ലായ്മയിലും യാതൊന്നും ചെയ്യാനുള്ള കഴിവില്ലായ്മയിലും കർത്താവായ ഞാൻ എന്റെ ദൗത്യം പൂർത്തീകരിക്കും. എന്റെ കുഞ്ഞേ, ചെറുതായി നിലകൊള്ളുവിൻ. എന്നോട് വിശ്വസ്തയായിരിക്കുവിൻ. കർത്താവായ ഞാൻ എന്റെ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്നേഹിക്കുന്നു. എന്നെ മഹത്വപ്പെടുത്തുവിൻ. എന്നെ ബഹുമാനിക്കുവിൻ. എന്നെ സ്വീകരിക്കുവിൻ, കാരണം അത് എന്നെ പ്രസാദിപ്പിക്കുന്നു. നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിക്കുവിൻ. എപ്പോഴും ഹൃദയപൂർവ്വം പ്രാർത്ഥിക്കുവിൻ. വരൂ, നമ്മൾ നമുക്ക്. അതെ, എന്റെ കർത്താവേ, എന്റെ മാതാവേ. 6.11.1989. മകളെ, സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും തന്റെ പഴയ പാപങ്ങൾക്ക് പരിഹാരം ചെയ്യുകയാണ്. എന്നെ സ്നേഹിക്കുന്ന ഈ വ്യക്തികളിൽ നിന്ന് ഞാൻ സ്വീകരിക്കുന്ന സ്നേഹവും പശ്ചാത്താപവും എന്റെ മുറിവേറ്റ ഹൃദയത്തെ സമാശ്വസിപ്പിക്കുകയും എന്റെ പിതാവിന്റെ നീതിയെ ക്ഷമിപ്പിക്കുകയും കാരുണ്യപൂർവ്വം വിട്ടുവീഴ്ച ചെയ്യാൻ പിതാവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാരണം, പിതാവ് നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും കാണുകയും നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും കണക്കിലെടുക്കുകയും ചെയ്യുന്നു. നിങ്ങൾ അനേകം പേരില്ല, എന്നാൽ ഈ വളരെ കുറച്ചു മാത്രമായ വ്യക്തികളെ പ്രതി പോലും എന്റെ പിതാവിന്റെ കരം വിട്ടുവീഴ്ച നടത്തുന്നു. എന്നിൽ വിശ്വസിക്കുവിൻ. നീ ചോദിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി വിശ്വാസത്തോടെ പ്രാർത്ഥിക്കുവിൻ. എന്നിൽ പ്രത്യാശ അർപ്പിക്കുവിൻ. ഞാൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങളുടെ രക്ഷ എന്നിൽ നിന്നാണ് വരുന്നത്. എപ്പോഴും എന്നെ ആഗ്രഹിക്കുവിൻ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.