ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 104: നിന്റെ ദേശത്തിന്റെ ഇരുട്ടിനെ ഞാൻ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കുന്നു

Ep 104: നിന്റെ ദേശത്തിന്റെ ഇരുട്ടിനെ ഞാൻ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കുന്നു ഈ എപ്പിസോഡിൽ കർത്താവ് പരിഹാരം ചെയ്യാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും ആവശ്യപ്പെടുന്നു. അന്ധകാരപൂർണ്ണമായ ദേശത്തേക്ക് താൻ അനുഗ്രഹങ്ങൾ വർഷിക്കുന്നുവെന്ന് അവിടുന്ന് പറയുന്നു; ഹൃദയലാളിത്യത്തോടെ തന്റെ അടുക്കലേക്ക് വരാൻ വിളിക്കുന്നു. സഭയുടെ മുറിവുകളിൽ അവിടുന്ന് ദുഃഖിക്കുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 08/10/1989 - ടൂറിൻ: തിരുക്കച്ചയും കുന്തിരുക്ക സുഗന്ധവും 01:46 09/10/1989 - പരിഹാരം ചെയ്യുവിൻ, എന്നെ ആശ്വസിപ്പിക്കുവിൻ 05:06 10/10/1989 - നിന്റെ ദേശത്തെ ഇരുട്ടിൽ അനുഗ്രഹങ്ങൾ 14:31 12/10/1989 - വരുവിൻ, എന്നെ ധ്യാനിക്കുവിൻ 15:53 17/10/1989 - ഗ്രീസ്, റോഡോസ്: ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന 16:16 22/10/1989 - റോഡോസിലെ പ്രാർത്ഥനാ യോഗങ്ങൾ 18:04 23/10/1989 - എനിക്ക് യാതൊന്നും നിഷേധിക്കരുത് 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #അനുഗ്രഹങ്ങൾ #TrueLifeInGod #പരിഹാരം

Nov 72026
20 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ് 104. 8/10/1989, ടൂറിൻ, ഞായറാഴ്ച. യേശുവിന്റെ തിരുക്കച്ച സൂക്ഷിച്ചിരിക്കുന്ന ബസിലിക്ക ഞാൻ സന്ദർശിച്ചു; യേശുവിനോട് പ്രാർത്ഥിക്കുകയും സംസാരിക്കുകയും ചെയ്തതിനു ശേഷം ഞങ്ങൾ ദേവാലയത്തിന് പുറത്തിറങ്ങി. എന്റെ ഉള്ളിൽ വലിയ ആനന്ദം എനിക്ക് അനുഭവപ്പെട്ടു. എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ അനേക വർഷങ്ങളിൽ ഞാൻ അറിയാതെ പോയ യേശുവിന്റെ വലിയ സ്നേഹം എനിക്ക് വെളിപ്പെടുത്തിയതിന് ഞാൻ കർത്താവിനെ സ്തുതിച്ചു. പെട്ടെന്ന് ശക്തമായ കുന്തിരുക്ക സുഗന്ധം എന്റെ ചുറ്റിലും വ്യാപരിച്ചതായി എനിക്ക് അനുഭവപ്പെട്ടു. ഈ അടയാളം ലഭിച്ചതിൽ എന്റെ ആനന്ദം ഇരട്ടിയായി. സാൻ ഡൊമിനിക്കോ ചർച്ചിലേക്ക് ഞങ്ങൾ നടന്നു പോയി. രണ്ടു വർഷങ്ങൾക്കു മുമ്പ് എന്റെ കസിൻ സഹോദരിക്ക് മാതാവിന്റെ പ്രത്യക്ഷപ്പെടൽ ഉണ്ടായത് അവിടെ വെച്ചാണ്. അന്ന് ജപമാല മാതാവിന്റെ തിരുനാൾ ആയിരുന്നു. വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് കുറെ സമയം മുമ്പേ ഞങ്ങൾ ദേവാലയത്തിൽ എത്തി. ഞാൻ യേശുവിനെ ആരാധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഫ്രഞ്ച് ഭാഷയിൽ യേശുവിനോട് സംസാരിക്കുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ഉടനെ ഞാൻ യേശുവിനോട് ചോദിച്ചു: "എന്തുകൊണ്ടാണ് ഞാൻ അങ്ങയോട് ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്നത്? ഞാൻ ഇംഗ്ലീഷിൽ അങ്ങയോട് സംസാരിക്കും." അപ്പോൾ യേശു എന്നോട് ഇങ്ങനെ പറഞ്ഞു: "നിന്റെ ഹൃദയം കൊണ്ട് എന്നോട് സംസാരിക്കുന്നതാണ് എനിക്കിഷ്ടം." തുടർന്ന് കുന്തിരുക്ക സുഗന്ധം അവിടുന്ന് എനിക്ക് ചുറ്റും വ്യാപിപ്പിച്ചു. 9/10/1989. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. രാത്രി യാമങ്ങളിൽ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കാൻ ഉദ്യമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. എന്റെ വസൂല, ഈ മനുഷ്യരുടെ മേലുള്ള എന്റെ ക്രോധം ഇല്ലാതാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുവിൻ. ഈ തലമുറയുടെ എല്ലാ കുറ്റകൃത്യങ്ങളും വഴി എനിക്കുണ്ടായ മുറിവുകൾ മൂലം എന്റെ പിതാവിന്റെ നീതി ആളിക്കത്തുന്നു. എന്റെ പരിഹാരബലിയെ അവർ അവഹേളിക്കുന്നത് കാണുമ്പോൾ, എന്റെ ശരീരമായ സഭ എത്രമാത്രം മുറിവേറ്റ് അടിക്കപ്പെട്ട് കീറി മുറിക്കപ്പെട്ടിരിക്കുന്നു എന്ന് കാണുമ്പോൾ, അവരെ ചിതറിച്ച് ഒരു നാശകൂമ്പാരമാക്കാനുള്ള പിതാവിന്റെ ക്രോധം വളരെ വലുതാണ്. ഈ ലോകത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിഞ്ഞ് എന്റെ മാലാഖമാർ ഭയന്നു വിറയ്ക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന കുറച്ചു മനുഷ്യരെ പ്രതി മാത്രമാണ് പിതാവ് ശിക്ഷ ഇളവ് ചെയ്യുന്നത്. അല്ലയോ വസൂല, എന്റെ വേദന വളരെ വലുതാണ്. കുഞ്ഞേ, ഞാൻ നിന്നെ അത്യധികമായി സ്നേഹിക്കുന്നു. മറ്റുള്ളവരെ തിരുത്തുകയും അവർക്ക് വേണ്ടി പരിഹാരം ചെയ്യുകയും ചെയ്യാൻ സന്മനസ്സുള്ള ഔദാര്യമതികളായ മനുഷ്യരെ ഞാൻ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. എനിക്ക് വേണ്ടി ബലിയായി തീരാൻ സന്മനസ്സുള്ള മനുഷ്യരെ വേണം. എന്റെ സ്നേഹത്തിനുവേണ്ടി ബലിയായി തീരാൻ സന്നദ്ധരായ മനുഷ്യരെ എനിക്ക് വേണം. സ്വന്തം താല്പര്യങ്ങളോട് മരിക്കാൻ ഒരുക്കമുള്ള മനുഷ്യരെ എനിക്ക് ആവശ്യമുണ്ട്. എന്റെ കുരിശ് എന്നോടൊപ്പം പങ്കുവഹിക്കാൻ സന്മനസ്സുള്ളവരെ എനിക്ക് വേണം. എന്റെ സ്വന്തം കരത്താൽ രൂപപ്പെടുത്താനും അതുവഴി ജീവനുള്ള ക്രൂശിത രൂപങ്ങൾ ആകാനും തയ്യാറുള്ള ഉദാരമതികളായ മനുഷ്യരെ ഞാൻ അന്വേഷിക്കുന്നു. അല്ലാത്തപക്ഷം നിങ്ങളെ പ്രഹരിക്കുന്നതിൽ നിന്ന് എന്റെ പിതാവിന്റെ കരത്തെ ഞാൻ എങ്ങനെ പിന്തിരിപ്പിക്കും? മനുഷ്യർക്ക് മാറ്റം വരണം. അവർ മാനസാന്തരപ്പെടണം. അവർ പരിശുദ്ധമായി ജീവിക്കണം. എന്റെ പരിശുദ്ധ നാമം അശുദ്ധമാക്കപ്പെടാൻ ഞാൻ ഇനി അനുവദിക്കുകയില്ല. എന്റെ മൗതിക ശരീരമായ സഭയിൽ എന്റെ പീഡാസഹനം ആവർത്തിക്കപ്പെടുന്നു. കാൽവരിയിൽ അന്ന് ഞാൻ അനുഭവിച്ച അത്രമാത്രം സഹനം ഇപ്പോഴും ഞാൻ അനുഭവിക്കുന്നു. മകളെ, കാൽവരിയിലേക്കുള്ള അതേ വഴിയിലൂടെ തന്നെ ഞാൻ ആവർത്തിച്ച് ഇപ്പോഴും നടക്കുന്നു. ഓരോ മണിക്കൂറിലും ഞാൻ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു. സ്നേഹം തന്നെയായ ഞാൻ ഇതെല്ലാം അർഹിക്കുന്നുണ്ടോ? കർത്താവായ യേശുവേ, സ്നേഹത്തിന്റെ ബലിയാടുകളായി തീർന്നുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യാൻ ഞങ്ങളുടെ മേൽ അങ്ങയുടെ കൃപ നിശ്വസിക്കണമേ. എന്റെ സ്വന്തപ്പെട്ടവളെ, നിന്റെ സ്നേഹത്താൽ എന്റെ സഹനം കുറയ്ക്കുവിൻ. എന്നെ സ്നേഹിക്കുവിൻ. പരിഹാരം ചെയ്യുവിൻ. ഉപവസിക്കുകയും ത്യാഗം അനുഷ്ഠിക്കുകയും ചെയ്യുവിൻ. ഇത്തരത്തിലുള്ള പ്രവർത്തികൾ എന്റെ പിതാവിന്റെ ക്രോധത്തെ തടയുന്നു. വസൂല, എന്റെ സ്നേഹത്താൽ നിന്നെ നിറയ്ക്കാൻ എന്നെ അനുവദിക്കുവിൻ. നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിക്കുവിൻ. മകളെ, നിന്റെ കണ്ണുനീർ എന്നെ സമാശ്വസിപ്പിക്കുന്നു. പുഷ്പമേ, നിന്റെ കണ്ണുനീർ എന്റെ കണ്ണുനീരിൽ അലിഞ്ഞ് ഒന്നായി തീരട്ടെ. എന്റെ പിതാവ് നിന്റെ കണ്ണുനീർ എന്റെ കണ്ണുനീരിൽ കാണുമ്പോൾ അവിടുന്ന് ശാന്തനാകും. യേശുവായ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നിന്റെ ഭവനത്തിലുള്ള എല്ലാ വിശുദ്ധ വസ്തുക്കളെയും ഞാൻ ആശീർവദിക്കുന്നു. അങ്ങയെ സമാശ്വസിപ്പിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു. വസൂല, എന്നെ ആശ്വസിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് നീ എന്നെ ആശ്വസിപ്പിക്കുന്നു. എന്നെ ആശ്വസിപ്പിക്കാനാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. എനിക്ക് വിശ്രമം നൽകാനും എന്നെ സ്നേഹിക്കാനും എന്റെ സഹനം എന്നോടൊപ്പം പങ്കുവെക്കാനുമാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്. താമസിയാതെ ഞാൻ നിന്നോടൊപ്പം ഉണ്ടാകുമെന്ന് ഓർക്കുവിൻ. 10/10/1989. എന്റെ ദേഹി അങ്ങയെ തീഷ്ണമായി അഭിലക്ഷിക്കുന്നു. കർത്താവേ, എന്റെ ഹൃദയത്തെയും എന്റെ ദേഹിയെയും രൂപപ്പെടുത്താൻ വേണ്ടി ഞാൻ അവയെ അങ്ങേയ്ക്ക് സമർപ്പിച്ചിരിക്കുന്നു. അവിടുത്തെ വലിയ സ്നേഹവും കാരുണ്യവും എനിക്ക് കാണിച്ചുതരുന്നതിനു വേണ്ടി എന്റെ ദേഹിയെ അവിടുത്തെ സന്നിധിയിലേക്ക് ഉയർത്തുവാൻ എന്റെ കർത്താവ് അവിടുത്തെ തേജസ്സിലും മഹത്വത്തിലും എന്റെ അടുക്കലേക്ക് വന്നിരിക്കുന്നു. എല്ലാ ജനതകളോടും അവിടുത്തെ അനന്തമായ സ്നേഹവും കരുണയും പ്രഘോഷിക്കാൻ അവിടുന്ന് എന്നെ വാത്സല്യപൂർവ്വം എടുത്തുയർത്തിയിരിക്കുന്നു. അവിടുത്തെ സ്നേഹം ശാശ്വതമാണ്. പ്രിയപ്പെട്ടവളെ, എന്റെ തിരുഹൃദയത്തിലേക്ക് അനായാസം നുഴഞ്ഞു കയറാൻ നിനക്ക് കഴിയേണ്ടതിന് ചെറുതായി നിലകൊള്ളുക. സ്നേഹം നിന്നെ സ്നേഹിക്കുന്നു. എന്നെ ശ്രവിച്ചെഴുതുക. സമാധാനം നിങ്ങൾ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഞാനാണ് സമാധാനം. ഞാനാണ് സ്നേഹം. മരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ജനങ്ങൾക്ക് മതിയാവോളം പഴം നിങ്ങളുടെ കൃഷിയിടങ്ങൾ നൽകേണ്ടതിന് എന്റെ മുന്തിരിത്തോട്ടം നിങ്ങളുടെ ദേശത്തേക്കും വ്യാപിപ്പിക്കേണ്ടതിന് എന്റെ അതിരുകളില്ലാത്ത കരുണയാൽ ഞാൻ നിങ്ങളുടെ ദേശത്തേക്ക് വരുന്നു. എന്റെ ദൈവീക പ്രവർത്തികൾ ഈ ഭൂമുഖമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്നു. യഥാകാലത്ത് ആവശ്യമനുസരിച്ച് എല്ലാം സമൃദ്ധമായി നൽകുന്നതിനാൽ എന്റെ ദൈവീക പ്രവർത്തികളുടെ മുന്തിരിത്തോട്ടം വളരെ നല്ലതാണ്. ഭക്തരായ മക്കളെ, എന്റെ സ്വരം ശ്രവിക്കുവിൻ. വസന്തകാലത്ത് ചെടികൾ പുഷ്പിക്കുന്നതുപോലെ നിങ്ങളും പുഷ്പിക്കുവിൻ. നിങ്ങളുടെ മേൽ വീശുന്ന എന്റെ പരിശുദ്ധമായ പ്രകാശകരണങ്ങളാൽ നിങ്ങൾ പുഷ്പിക്കുവിൻ. അന്ധകാരപൂർണ്ണമായ നിങ്ങളുടെ ദേശത്തേക്ക് ഞാൻ എന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നു. ദരിദ്രരായ നിങ്ങളെ സൗഖ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ തളർന്ന ദേഹിക്ക് വിശ്രമം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എന്റെ തുറന്ന കരങ്ങളിലേക്ക് നിങ്ങൾ സ്വയം പ്രവേശിക്കുവിൻ. എന്റെ അടുക്കലേക്ക് മടങ്ങി വരാൻ നിങ്ങളെ വിളിക്കുന്ന നിങ്ങളുടെ രക്ഷകനാണ് ഞാൻ. എന്റെ മക്കളെ, ആലസ്യത്തിന്റെ അരൂപി അനേകം ജനതകളെ മൂടിക്കളഞ്ഞിരിക്കുന്നെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ഈ ആലസ്യത്തിന്റെ അരൂപി അവരിൽ അനേകരെ ഗാഢനിദ്രയിൽ ആഴ്ത്തിയിരിക്കുന്നു. ഉന്നതത്തിൽ നിന്ന് വലിയ സങ്കടത്തോടും വേദനയോടും കൂടെ ഞാൻ ഇതെല്ലാം വീക്ഷിക്കുന്നു. കർത്താവായ, ഞാൻ നിങ്ങളുടെ ഹൃദയങ്ങളെ അന്വേഷിക്കുന്നു. കാരണം എനിക്ക് വേണ്ടത് സ്നേഹമാണ്. സ്നേഹത്തിന്റെ മടക്കിത്തരലാണ്. ഒരു ശിശു ആത്മവിശ്വാസത്തോടെ അതിന്റെ പിതാവിനെ സമീപിക്കുന്നതുപോലെ, നിങ്ങൾ ഹൃദയലാളിത്യത്തോടെ എന്റെ അടുക്കലേക്ക് വരുവിൻ. നിങ്ങളുടെ ബലഹീനതകൾ എന്നെ കാണിച്ചു തന്നുകൊണ്ട്, നിങ്ങളുടെ പ്രശ്നങ്ങൾ എന്നോട് തുറന്നു പറഞ്ഞുകൊണ്ട്, നിങ്ങൾ എന്റെ അടുക്കലേക്ക് വരുവിൻ. നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കട്ടെ. നിങ്ങളിൽ നിന്ന് സ്നേഹത്തിന്റെ ഒരു മടക്കിത്തരൽ ആഗ്രഹിക്കുന്ന ഉത്തമ സ്നേഹത്തിന്റെ ഉറവിടമായ സ്നേഹം തന്നെയാണ് ഞാൻ. എന്റെ അപേക്ഷ നിരസിക്കരുതേ. എന്റെ കുഞ്ഞേ, നിന്നെ വലയം ചെയ്തിരിക്കുന്ന പ്രലോഭനങ്ങൾ ആകുന്ന ദുരാശകളെ നിരസിക്കുവിൻ. സാത്താൻ പ്രവേശിക്കാൻ ഇടം നിരസിക്കുവിൻ. നിന്നെ എന്നിലേക്ക് ഉയർത്തി, നിനക്ക് യഥാർത്ഥ ഭക്ഷണം നൽകുന്നതിന് എത്രമാത്രം തീക്ഷ്ണതയോടെ നിന്റെ വളരെ അടുക്കൽ ഞാൻ ഉണ്ടെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. എന്നെ മനസ്സിലാക്കാൻ പരിശ്രമിക്കുവിൻ. എന്റെ അഭീഷ്ടം എന്തെന്ന് ഗ്രഹിക്കാൻ പരിശ്രമിക്കുവിൻ. നിങ്ങളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനായി ഇവിടെ വരരുത്. പഠിക്കാനായി ഇവിടെ വരുവിൻ. എന്റെ ഭവനം നിന്നിൽ നിർമ്മിക്കാൻ എന്നെ അനുവദിക്കുന്നതിനു വേണ്ടി എനിക്കുവേണ്ടി മാത്രമേ നിന്റെ ഹൃദയം വിശാലമാക്കാവൂ. അധാർമികതയാലും യുക്തിചിന്തയാലും അഹങ്കാരത്താലും മറ്റു പാപങ്ങളാലും നിന്നിലുള്ള എന്റെ ആത്മാവിനെ ശ്വാസം മുട്ടിക്കരുതേ. എന്നെ ശ്വാസം മുട്ടിക്കരുതേ. നിന്നിൽ വിശ്വസിക്കാൻ എന്റെ ആത്മാവിനെ അനുവദിക്കുവിൻ. ഞാൻ എന്റെ പിതാവിനോട് പ്രാർത്ഥിച്ചിരുന്നതുപോലെ, നിങ്ങളുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദമായി പ്രാർത്ഥിക്കുവിൻ. നീ ഹൃദയപൂർവ്വം പ്രാർത്ഥിക്കുവിൻ. അവിടുന്ന് നിന്റെ പ്രാർത്ഥന ശ്രവിക്കും. നീ സ്നേഹപൂർവ്വം പ്രാർത്ഥിക്കുവിൻ. അവിടുന്ന് നിന്റെ പ്രാർത്ഥന നിരസിക്കുകയില്ല. നീ വിശ്വാസപൂർവ്വം പ്രാർത്ഥിക്കുവിൻ. അവിടുന്ന് നിന്റെ അപേക്ഷ നിരസിക്കുകയില്ല. നീ ചെയ്യുന്നതെല്ലാം സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം ചെയ്യുവിൻ. നീ എന്നോട് അപേക്ഷിക്കുമ്പോൾ ഞാൻ നിശബ്ദനായിരിക്കുകയോ ഉത്തരം നൽകാതിരിക്കുകയോ ചെയ്യുകയില്ല. കാരണം ഞാൻ കരുണ നിറഞ്ഞവനും വാത്സല്യം നിറഞ്ഞവനുമാണ്. നാശാവശിഷ്ടങ്ങൾക്കിടയിൽ എന്റെ കുഞ്ഞാടുകളെയും ആടുകളെയും അന്വേഷിക്കുന്ന നല്ല ഇടയനാണ് ഞാൻ. നിങ്ങൾക്ക് നൽകുന്നതിന് എന്റെ ഹൃദയം എന്റെ കരങ്ങൾക്കുള്ളിൽ പിടിച്ചുകൊണ്ട് നിങ്ങളെ അന്വേഷിക്കാനായി ഞാൻ വരുന്നു. നിങ്ങൾ പിതാവില്ലാത്തവരല്ലെന്നും നിങ്ങൾ എന്റെ സ്വന്തപ്പെട്ടവരാണെന്നും നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്താനായി നിങ്ങളുടെ ദാരിദ്ര്യാവസ്ഥയിലേക്ക് നിങ്ങളെ അന്വേഷിച്ച് ഞാൻ വരുന്നു. എന്റെ കുഞ്ഞേ, എന്റെ പിതാവിന്റെ ഭവനത്തിൽ നിനക്ക് സ്വന്തമായിട്ട് ഒരു മുറി ഉണ്ടെന്ന് നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ വരുന്നു. നിനക്ക് സ്വന്തമായിട്ട് ഒരു മുറി. യേശു വളരെ വൈകാരികമായിട്ടാണ് ഇത് പറഞ്ഞത്. എന്റെ അന്തരംഗം നിന്നെ അത്യധികമായ സ്നേഹത്തോടെ ആഗ്രഹിക്കുന്നു. നിത്യതയിൽ ഒരു മുറി ആളില്ലാതെ കാലിയായി കിടക്കുന്നത് വിവരിക്കാനാവാത്ത മനോദുഃഖമാണ് എനിക്കുണ്ടാക്കുന്നത്. കർത്താവായ, ഞാൻ സ്വർഗ്ഗം എന്റെ കരങ്ങളിൽ പിടിച്ചുകൊണ്ട് നിനക്കത് സമ്മാനമായി നൽകാൻ കൊണ്ടുവരുന്നു. എന്നാൽ എന്റെ ശത്രുവായ സാത്താൻ നീ സ്വർഗ്ഗം എന്നിൽ നിന്ന് സ്വീകരിക്കുന്നത് തടയാൻ ആഗ്രഹിക്കുന്നു. എത്രയോ പ്രാവശ്യം എന്റെ സ്വരത്തെ നിശബ്ദമാക്കാൻ സാത്താൻ പാവപ്പെട്ട മനുഷ്യരെ ഉപയോഗിക്കുന്നു. അവർ എന്റെ പരിശുദ്ധാത്മാവിന്റെ കൃപകളെ നിരാകരിച്ചുകൊണ്ട് എന്റെ ശരീരമായ സഭയെ തിരിച്ചറിയാൻ ആവാത്ത വിധം മുറിവേൽപ്പിക്കുന്നു. ഇരുട്ടിന്റെ കാർമേഘത്തിന് പിന്നിൽ മറഞ്ഞിരുന്നുകൊണ്ട് ഈ പാവപ്പെട്ട മനുഷ്യർ ദുഷ്ടതയുടെയും അഹങ്കാരത്തിന്റെയും അധിപതികളായി മാറുന്നു. എന്റെ മാർഗങ്ങൾ ഗ്രഹിക്കാൻ അവർ നിരസിക്കുന്നു. ഈ മനുഷ്യർ എന്റെ ഹൃദയത്തെ വളരെയധികം ഭാരപ്പെടുത്തുന്നു. നിർഭയമായി ശൂന്യമായ ഹൃദയത്തോടെ കൈകളിൽ യാതൊന്നുമില്ലാതെ അവർ എന്നെ സമീപിക്കുന്നു. ഞാൻ നൽകിയ വാഗ്ദാനത്തെ അവർ പരിഹസിക്കുന്നു. അവർ വീണ്ടും എന്റെ വലതു കയ്യിൽ ഒരു ഞാങ്ങണ വെച്ചുകൊണ്ട് എന്നെ പരിഹസിക്കുന്നു. പിന്നെ അവർ ആ ഞാങ്ങണ എന്റെ കയ്യിൽ നിന്ന് എടുത്ത് എന്റെ തലയിൽ ആഞ്ഞടിക്കുന്നു. അതിനുശേഷം സഭയ്ക്ക് പുറത്തുള്ളവർ തങ്ങളെപ്പറ്റി നല്ലത് പറയേണ്ടതിന് അവർ എന്റെ മുമ്പിൽ മുട്ടുകുത്തി എന്നെ ആരാധിക്കുന്നതായി നടിക്കുന്നു. ഇവരുടെ ദൈവനിന്ദകൾ വഴി ഓരോ ദിവസവും അവർ എന്നെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു. കാൽവരിയിലേക്ക് അവർ എന്നെ വീണ്ടും വീണ്ടും വലിച്ചിഴച്ചു കൊണ്ടുപോകുന്നു. കാരണമില്ലാതെ അവർ എന്നെ ദ്വേഷിക്കുന്നു. അയ്യോ, എന്റെ മക്കളെ, ഈ മനുഷ്യർ എന്റെയും എന്റെ മാതാവിന്റെയും കണ്ണുകളെ ഒരിക്കലും വറ്റിപ്പോകാത്ത കണ്ണുനീരിന്റെ നീരുറവയാക്കി മാറ്റിയിരിക്കുന്നു. അസംഖ്യം ജനങ്ങൾ നിരന്തരമായി നിത്യ നരകാഗ്നിയിലേക്ക് വീണുകൊണ്ടിരിക്കുന്നതിനാൽ കുരിശിൽ നിന്നുള്ള എന്റെ നിലവിളി കേൾക്കുവിൻ. ജീവൻ നൽകുന്ന ആത്മാവിന്റെ സ്വരം കേൾക്കുവിൻ. ഈ മനുഷ്യർ തങ്ങളുടെ ഹൃദയം കഠിനമാക്കുകയും ജ്ഞാനത്തിന്റെ ഉറവിടത്തെ പരിത്യജിക്കുകയും ചെയ്തു. നിങ്ങളുടെ കണ്ണുകൾ എന്നിലേക്ക് തിരിക്കുവിൻ. നിങ്ങളുടെ ശിരസ്സുകൾ എന്റെ നേർക്ക് ഉയർത്തുവിൻ. എന്റെ അടുക്കൽ വന്ന് എന്റെ പ്രകാശം സ്വീകരിക്കുവിൻ. ജനതകളെ, നിങ്ങളെ പൊതിഞ്ഞു കൂടിയിരിക്കുന്ന ശവക്കച്ചകൾ എടുത്തു മാറ്റുവാൻ എന്നെ അനുവദിക്കുവിൻ. നിങ്ങളുടെ ദേഹിയുടെയും ഹൃദയത്തിന്റെയും രക്ഷാകർത്താവായ ഞാൻ സ്നേഹത്തിന്റെ ഒരു മടക്കിത്തരലിനു വേണ്ടി നിങ്ങളോട് കേണപേക്ഷിക്കുന്നു. സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്ത സ്നേഹം പരിശീലിക്കുവിൻ. നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളോട് മരിക്കുവിൻ. നിങ്ങളുടെ ഹൃദയം ആത്മാവിനാൽ നയിക്കപ്പെടാൻ അനുവദിക്കുവിൻ. എന്നെ ഏറ്റുപറഞ്ഞുകൊണ്ട് ആത്മാവ് നിങ്ങളെ സത്യത്തിലേക്ക് ആനയിക്കും. എന്റെ സ്വരം ശ്രവിക്കുവിൻ. എന്റെ ആത്മാവിന്റെ സ്വരം ശ്രവിക്കുവിൻ. നിങ്ങളുടെ പ്രാർത്ഥന വർദ്ധിപ്പിക്കുവിൻ. വിശുദ്ധരായി ജീവിക്കുവിൻ. ഞാൻ പരിശുദ്ധനായതിനാൽ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. എന്റെ ഭവനമായ സഭ ഇന്ന് നാശാവസ്ഥയിൽ സ്ഥിതി ചെയ്യുന്നതും അനേകരുടെ ഹൃദയങ്ങളിൽ യുക്തിവാദം ഭരണം നടത്തുകയും ചെയ്യുന്നതിനു കാരണം നിങ്ങളുടെ തലമുറ അവരുടെ ഹൃദയങ്ങളിൽ എനിക്ക് സ്ഥാനം നിഷേധിക്കുന്നതാണ്. ഞാൻ വരുമ്പോൾ സ്നേഹവും വിശ്വാസവും പ്രത്യാശയും കണ്ടെത്തുന്നില്ല. എന്റെ ഭവനമായ സഭ നാശാവസ്ഥയിലാണ്. യുക്തിവാദത്താലും അനുസരണക്കേടിനാലും അഹങ്കാരത്താലും അത് തകർക്കപ്പെട്ടിരിക്കുന്നു. എന്റെ വിശുദ്ധ ആലയമായ സഭയിലേക്ക് നുഴഞ്ഞു കയറിയ വലിയ വിശ്വാസത്യാഗം മൂലം ഒരിക്കൽ മഹിമയാർന്നിരുന്ന എന്റെ പുരാതന മേച്ചിൽ പുറങ്ങൾ ഇപ്പോൾ വരണ്ട തരിശുനിലമായി കിടക്കുന്നു. അനുസരണം ഇല്ലാതായി എന്റെ മടങ്ങിവരവ് വരെ എന്റെ കുഞ്ഞാടുകളെ നയിക്കാൻ എന്റെ ഇടയന്റെ വടി ഞാൻ പത്രോസിന് നൽകിയിരുന്നു. എന്നാൽ അവരുടെ ദുഷ്ടതയാലും സ്വാർത്ഥതയാലും എന്റേതല്ലാത്ത താല്പര്യങ്ങളാലും അവർ ആ ഇടയന്റെ വടി ആദ്യം രണ്ടായിട്ടും പിന്നീട് പല കഷ്ണങ്ങളായും പൊട്ടിച്ചു കളഞ്ഞിരിക്കുന്നു. സഹോദരത്വം തകർന്നു പോയിരിക്കുന്നു. വിശ്വസ്തത ചിതറിപ്പോയിരിക്കുന്നു. ഒരിക്കൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്രോതസ്സായിരുന്ന എന്റെ ഉറവയുടെ കരയിൽ എന്റെ ആടുകൾ മരിച്ചുകിടക്കുന്നു. പത്രോസിനെതിരെ മാർപാപ്പയ്ക്ക് തിരിഞ്ഞിരിക്കുന്ന ഈ ഇടയന്മാരിൽ നിന്ന് ഞാൻ ചോദിക്കുന്നത് ഇതുമാത്രമാണ്. അവർ തലകുനിച്ച് തങ്ങളുടെ തെറ്റുകൾ അംഗീകരിക്കട്ടെ. ഞാൻ അവർക്കായി ഒരുക്കിവെച്ചിരിക്കുന്ന വിശ്രമസ്ഥലത്ത് അവർ എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നക്ഷത്രങ്ങളെ പോലെ അവർ ഓരോരുത്തരായി നിവേദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ആത്മാവ് അവരോട് പറയുന്നത് എന്തെന്ന് അവർ കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. അങ്ങനെ അവർ എന്നെ ശ്രവിച്ചിരുന്നെങ്കിൽ അവരുടെ വിശ്വാസത്യാഗവും അവർ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന മുറിവുകളും ഞാൻ അവരെ ഓർമ്മിപ്പിക്കുകയില്ല. ഈ പുരോഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. അവരോടുള്ള എന്റെ സ്നേഹം വളരെ വലുതാണ്. അതുപോലെ അവർ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന ദുഃഖവും വളരെ വലുതാണ്. അവർ വിനയത്തോടും സ്നേഹത്തോടും കൂടി പരസ്പരം കാലുകഴുകാൻ തയ്യാറാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവിൻ. കർത്താവായ യേശുക്രിസ്തുവായ ഞാൻ സ്നേഹത്തിൻറെ എന്റെ ദീർഘനിശ്വാസം നിങ്ങളുടെ നെറ്റിത്തടങ്ങളിലേക്ക് ഊതുന്നു. പരിശുദ്ധ ത്രീത്വം ഒന്നായിരിക്കുന്നത് പോലെ നിങ്ങൾ ഐക്യപ്പെട്ട് ഒന്നായി തീരേണ്ടതിന് എന്റെ വലിയ സ്നേഹത്താൽ ഞാൻ നിങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കുന്നു. എന്റെ പരിശുദ്ധ നാമത്തിൽ ഒന്നായി തീരുവിൻ. 12/10 1989 കർത്താവേ, എന്നെ രക്ഷിച്ചതിന് പ്രതി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയെ മാത്രമേ ആരാധിക്കുകയുള്ളൂ. ഞാൻ ഇത് എപ്പോഴും കേൾക്കട്ടെ. നിന്റെ ഹൃദയം എന്നോട് സംസാരിക്കട്ടെ. വരുവിൻ, എന്നെ ധ്യാനിക്കുവിൻ. വഴിയും സത്യവും ജീവനുമായ എന്നെ ധ്യാനിക്കുക. ധ്യാനാത്മക ആരാധനയിലേക്ക് പ്രവേശിക്കുവിൻ. കാരണം ഇത്തരത്തിലുള്ള ആരാധനയാണ് എന്നെ പ്രസാദിപ്പിക്കുന്നത്. ഞാനും നീയും നീയും ഞാനും പൂർണമായ നിശബ്ദതയിൽ മുഖാമുഖം. ഞാൻ എന്റെ സൗന്ദര്യം നിനക്ക് വെളിപ്പെടുത്തുകയും നീ എന്നെ സ്തുതിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയെയും എന്റെ ഹൃദയം ആകാംഷയോടെ ആഗ്രഹിച്ചു കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുവിൻ. ഞാൻ നിന്നെ ഇപ്പോൾ എന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. എന്നാൽ ഇനി എത്രപേരെ കൂടി ഞാൻ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. വന്ന് എന്റെ ഹൃദയത്തിൽ വിശ്രമിക്കുവിൻ. നിന്റെ ഹൃദയത്തിൽ വിശ്രമിക്കാൻ എന്നെ അനുവദിക്കുവിൻ. സ്നേഹം നിന്നെ സ്നേഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ എത്രയധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയെ എത്രയധികം ആഗ്രഹിക്കുന്നു. അങ്ങയെ ഞാൻ എത്രമാത്രം തീഷ്ണമായി അഭിലക്ഷിക്കുന്നു. കർത്താവേ, അങ്ങയെ എനിക്ക് എത്രമാത്രം ആവശ്യമുണ്ട്. ഒടുവിൽ, നിനക്ക് സ്വാതന്ത്ര്യം. യേശു വളരെ സന്തോഷത്തോടെയാണ് ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ ഞാൻ സന്തോഷാരവം മുഴക്കി 17/10 1989 ഗ്രീസ് റോഡോസ്. എന്റെ കർത്താവേ, ഇത് ഞാനാണ് നിന്നെ നയിക്കുന്നത്. ഞാൻ ആരാണെന്ന് ഓർക്കുവിൻ. എന്റെ ഇച്ഛയോടൊപ്പം താതാത്മ്യപ്പെടുക. ഹൃദയപൂർവ്വം എന്നോട് ചോദിക്കുക. നിനക്കത് ലഭിക്കും. നിന്റെ ഹൃദയത്തിൽ നിന്ന് വരുന്ന പ്രാർത്ഥനകൾ എനിക്ക് മാധുര്യമുള്ള സംഗീതം പോലെയാണ്. 22/10 1989 ഞാൻ റോഡോസിൽ ഉണ്ടായിരുന്ന ആഴ്ചയിൽ തന്നെ ഈ ദൈവീക സന്ദേശം വിശ്വസിച്ചു പിന്തുടരുന്നവർ പ്രാദേശിക കത്തോലിക്ക ഓർത്തഡോക്സ് വൈദികരോട് ചേർന്ന് രണ്ട് പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചു. മറ്റൊരു തരത്തിൽ പറയുകയാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയും വിശുദ്ധ പാദ്രെ പിയോയും വിശുദ്ധ ബേസിലും നിത്യസഹായ മാതാവും ചേർന്ന് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചു. ഒരു പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദേവാലയത്തിലാണ്. രണ്ടാമത്തെ യോഗം സംഘടിപ്പിച്ചത് അന്നാലിപ്സിസിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ ആയിരുന്നു. അപ്പാ, സെപ്റ്റംബർ 30 ലെ സന്ദേശത്തിൽ അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാൻ അങ്ങയുടെ സത്യവചനം ഉറക്കെ വിളിച്ചു പറഞ്ഞു. എന്റെ കുഞ്ഞേ, നിനക്ക് ആശയക്കുഴപ്പം ഉണ്ടാകരുത്. എന്തെന്നാൽ ഞാൻ അത്യുന്നതനാണ്. എന്റെ വചനം ഉന്നതത്തിൽ നിന്ന് നിന്റെ അടുക്കലേക്ക് ഇറങ്ങി വരുന്നു. എന്റെ സഭയെ നവീകരിക്കാൻ ഞാൻ വരുന്നു. എപ്പോഴും ഇക്കാര്യം ഓർക്കുക. യാതൊരു ശക്തിക്കും ഉയരത്തിനും ആഴത്തിനും യാതൊരു ആധിപത്യത്തിനും എന്റെ സഭയെ നശിപ്പിക്കാൻ സാധിക്കുകയില്ല. ഞാൻ തന്നെ വീണ്ടും എന്റെ സഭയെ പുനസ്ഥാപിക്കും. എന്റെ വസൂല, നീ ഒന്നുമില്ലായ്മയാണ്. നീ യാതൊന്നുമല്ല. എന്നിരുന്നാലും എനിക്ക് നിന്നെ ഉപയോഗപ്പെടുത്താൻ കഴിയും. നിന്നിലുള്ള നിന്നെ നിഷ്പ്രഭമാക്കി കൊണ്ട് എന്റെ ആത്മാവിന് നിന്നിലൂടെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയും. നിന്റെ ഉള്ളിൽ എന്റെ ആത്മാവിന് മറ്റൊരു എതിരാളി ഉണ്ടാകാൻ പാടില്ല. നീ ഭയപ്പെടേണ്ട. എന്റെ ആത്മാവ് നിന്റെ ഉള്ളിൽ മറ്റൊരു എതിരാളിയെ കണ്ടാൽ ഞാൻ ആ എതിരാളിയെ ഉന്മൂലനം ചെയ്തെന്ന് ഉറപ്പുവരുത്തും. ഓരോ ദിവസവും നിന്നെ തന്നെ എനിക്ക് സമർപ്പിക്കുവിൻ. എന്റെ അപേക്ഷ നിറവേറ്റുവാൻ സന്നദ്ധയാവുക. ശേഷിക്കുന്നതെല്ലാം നിന്റെ ദൈവമായ എനിക്ക് വിട്ടുതരുക. 23/10 1989 കർത്താവേ, ഇത് ഞാനാണ്. ഒരിക്കലും സംശയിക്കരുത്. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നീ എന്നിൽ അർപ്പിക്കുന്ന നിന്റെ ചെറിയ വിശ്വാസം ഓരോ ദിവസവും നീ എന്റെ കരങ്ങളിൽ നൽകുന്ന പൂച്ചണ്ട് പോലെയാണ്. അത്തരത്തിലാണ് ഞാൻ നിന്റെ വിശ്വാസത്തെ സ്വീകരിക്കുന്നത്. ഓരോ ദിവസവും ഞാൻ യേശുവിന്റെ സന്നിധിയിൽ എത്തി അവിടുത്തെ സന്ദേശം എഴുതിയെടുക്കാൻ എന്റെ കരം സമർപ്പിക്കുന്നതിനെയാണ് യേശു ഉദ്ദേശിച്ചത്. എന്റെ കുഞ്ഞേ, എനിക്ക് യാതൊന്നും നിഷേധിക്കരുത്. നിന്റെ ദൈവത്തെ പോലെ കോപിക്കുന്നതിൽ മന്ദഗതിക്കാരി ആവുക. നന്മ ചെയ്യുന്നതിൽ മാത്രം ശുഷ്കാന്തി കാണിക്കുവിൻ. എന്നോട് വിശ്വസ്തയായിരിക്കുവിൻ. എന്റെ പ്രിയപ്പെട്ടവളെ, നിന്റെ ഇച്ഛാശക്തിയും നിന്റെ ദേഹിയെയും നിന്റെ ഹൃദയത്തെയും എനിക്ക് സമർപ്പിക്കാൻ സന്നദ്ധയായവളെ നീ ഭയപ്പെടേണ്ട. കാരണം നീ നിന്റെ സ്വർഗ്ഗീയ പിതാവിന്റെ കരങ്ങളിലാണ്. നിന്റെ പിതാവായ എന്നോട് ചേർന്നിരിക്കുന്നതിനേക്കാൾ മനോഹരമായിട്ട് മറ്റെന്തെങ്കിലും ഉണ്ടോ? എനിക്ക് യാതൊന്നും നിഷേധിക്കരുത്. നിന്നിൽ എന്നെ മാത്രം കാണേണ്ടതിന് നിന്നിലുള്ള നിന്നെ പൂർണമായും ഇല്ലാതാക്കുക. നിന്റെ ജീവിതത്തിലെ ഓരോ ഇടത്തും എന്റെ ശക്തി വ്യാപരിക്കേണ്ടതിന് നീ ചെറുതായി നിലകൊള്ളുക. ഓരോ ദിവസവും നീ നിന്നോട് തന്നെ മരിക്കുക. നിന്റെ സ്വാർത്ഥ താല്പര്യങ്ങളോട് മരിക്കുക. എല്ലാ കാര്യങ്ങളിലും ഞാൻ സർവ്വവും ആയിരിക്കേണ്ടതിന് നീ ഒന്നുമില്ലായ്മയായി നിലകൊള്ളുവിൻ. ഞാൻ ആഗ്രഹിക്കുമ്പോൾ ഇത്തരത്തിൽ സന്ദേശം എഴുതിയെടുക്കാൻ നിന്നെ ഉപയോഗിക്കുന്നതിലൂടെ ഞാൻ മഹത്വപ്പെടേണ്ടതിന് ശിശുസഹജമായ വിശ്വാസത്തോടെ എന്നിൽ വിശ്വസിക്കുവിൻ. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം. സ്നേഹം, സ്നേഹം മാത്രമാണ്. സ്നേഹപൂർവ്വം എന്റെ നാമത്തിൽ നീ ചെയ്യുന്നതെല്ലാം എന്നെ മഹത്വപ്പെടുത്തുകയും നിന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുവിൻ. ഓരോ ദിവസവും എന്റെ തിരുഹൃദയത്തിൽ പ്രവേശിച്ച് അവിടെ വിശ്രമിക്കുവിൻ. നിന്റെ ഹൃദയത്തിൽ വിശ്രമിക്കാൻ എന്നെ അനുവദിക്കുവിൻ. ഞാൻ സമാധാനമായതിനാൽ സമാധാനത്തിൽ ആയിരിക്കുവിൻ. അനുദിനം എന്റെ അപ്പം ഞാൻ നിനക്ക് നൽകുമെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു. യേശുവായ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ ദേഹിയെ സ്വർഗ്ഗത്തിൽ എന്റെ അടുക്കൽ എത്തിക്കാൻ ഇനി അവശേഷിച്ചിട്ടുള്ള ഓരോ മിനിറ്റും ഞാൻ എണ്ണിക്കൊണ്ടിരിക്കുന്നു. കർത്താവായ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്റെ കർത്താവും രക്ഷകനുമായവനെ ഞാൻ അങ്ങയെ വാഴ്ത്തുന്നു.

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →