ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 103: നിങ്ങൾ എനിക്ക് എന്ത് അർപ്പിച്ചാലും അത് പ്രായശ്ചിത്തത്തിന് ഉതകുന്നു. യേശു തന്റെ സ്നേഹത്തിൽ ശിശുസഹജമായി വിശ്വസിക്കാനും, അധരവ്യായാമമല്ലാത്ത, ഹൃദയത്തിൽ നിന്നുള്ള നിരന്തര പ്രാർത്ഥനയോടെ തന്നെ തീക്ഷ്ണമായി ആഗ്രഹിക്കാനും തന്റെ അടുക്കലേക്ക് മടങ്ങിവരാനും എല്ലാവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ ത്യാഗങ്ങൾ പരിഹാരത്തിനായി ഉപയോഗിക്കുമെന്നും താൻ ഒപ്പമുണ്ടെന്നും അവിടുന്ന് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 30/09/1989 - നിങ്ങൾ നൽകുന്നത് പരിഹാരത്തിനായി 04:51 02/10/1989 - എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ 11:48 05/10/1989 - ഞാൻ നല്ല ഇടയനാണ് 13:29 07/10/1989 - ടൂറിൻ: യേശുവിനെ സ്നേഹിക്കുമ്പോൾ 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #പ്രായശ്ചിത്തം #TrueLifeInGod #നിരന്തരപ്രാർത്ഥന
എപ്പിസോഡ് 103. 30/09/1989. എന്റെ യേശുവേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ എന്നേക്കും ആനന്ദിക്കുന്നു. ദിവസത്തിലെ ഓരോ മണിക്കൂറിലും അങ്ങയുടെ സ്നേഹവും വിശ്വസ്തതയും ഞാൻ പ്രഘോഷിച്ചുകൊണ്ടിരിക്കും. എന്തെന്നാൽ, എന്നേക്കും നിലനിൽക്കുന്നതിന് വേണ്ടിയാണ് സ്നേഹം നൽകപ്പെട്ടിരിക്കുന്നത്. സ്വർഗ്ഗത്തിലും ഭൂമിയിലും സ്നേഹം ശക്തമായി വേരുറപ്പിക്കപ്പെട്ടിരിക്കുന്നു. ഒരുവനും ഈ സ്നേഹത്തെ നിഷേധിക്കുവാൻ സാധിക്കാത്ത സമയം സമാഗതമാകും. എന്റെ കുഞ്ഞേ, എന്നിൽ ആശ്രയിക്കുവിൻ. നിനക്ക് എന്നോടുള്ള സ്നേഹം ഞാൻ ആസ്വദിക്കട്ടെ. എന്റെ മകളേ, ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്റെ സ്നേഹത്തെ അംഗീകരിക്കുവിൻ. നിന്റെ പ്രാർത്ഥനകൾ കുന്തിരിക്കധൂപം പോലെയാകട്ടെ. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ നിന്ന് എനിക്ക് ലഭിക്കുന്ന എന്റെ മുറിവുകളെയും എന്റെ നീതിയെയും ക്ഷമിപ്പിച്ചുകൊണ്ട്, എന്നെ പ്രസാദിപ്പിക്കുന്ന ഒരു കുന്തിരിക്കധൂപക്കുറ്റി പോലെയായി തീരട്ടെ നിന്റെ ഹൃദയം. നിങ്ങൾ എല്ലാവരോടുമുള്ള എന്റെ സ്നേഹത്തെ അനുഭവിച്ചറിയുവിൻ. ശിശുസഹജമായ വിശ്വാസത്തോടെ എന്നിൽ വിശ്വസിക്കുവിൻ. യുക്തിവിചാരത്താൽ യാതൊന്നും ന്യായീകരിക്കുവാൻ ഒരിക്കലും പരിശ്രമിക്കരുത്. അങ്ങനെ യുക്തിവിചാരത്താൽ ന്യായീകരിക്കുന്ന പക്ഷം, നിന്റെ കണ്ണുകളെ ആവരണം ചെയ്തിരിക്കുന്ന ശിശുസഹജമായ വിശ്വാസം എന്ന മൂടുപടത്തെ നീ നീക്കി കളയുകയായിരിക്കും ചെയ്യുന്നത്. എന്റെ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ ആദരിക്കപ്പെടണം. ഈ വിധത്തിൽ ഞാൻ നിനക്ക് വെളിപ്പെടുത്തിയിരിക്കുന്ന എന്റെ സാന്നിധ്യവും ഒരു രഹസ്യമാണ്. നിന്റെ ഹൃദയത്തിലുള്ള സ്നേഹത്തിന്റെ ഓരോ കണികയും നീ എനിക്ക് നൽകണമെന്നാണ് എന്റെ ആഗ്രഹം. അതേസമയം, എന്റെ ഹൃദയത്തിൽ നിന്ന് നിന്റെ ഹൃദയത്തിലേക്ക് ഞാൻ സ്നേഹം നിരന്തരമായി പകർന്നുകൊണ്ടിരിക്കും. അല്പനേരത്തേക്ക് എന്റെ കുരിശു വഹിക്കുക; അതുവഴി അല്പം വിശ്രമിക്കുവാൻ എന്നെ അനുവദിക്കുവിൻ. നിങ്ങളുടെ ഇന്ദ്രിയങ്ങളുടെയും ശരീരത്തിന്റെയും ദുരാശകളെ നിഗ്രഹിക്കുന്ന പ്രവർത്തികൾ എന്റെ സ്വർഗ്ഗീയ പ്രവർത്തികൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എന്റെ മക്കൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തുള്ളവരെ മോചിപ്പിക്കുന്നതിന് വേണ്ടി നിങ്ങളുടെ ഓരോ ത്യാഗവും ഞാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ ത്യാഗപ്രവർത്തികൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ മാനസാന്തരത്തിനു വേണ്ടി ഞാൻ ഊഷ്മളമാക്കുന്നു. ഈ ത്യാഗപ്രവർത്തികളിലൂടെ ഞാൻ നിങ്ങളുടെ ദേഹിയെ ശുദ്ധീകരിക്കുന്നു. നിങ്ങൾ എനിക്ക് നൽകുന്നതെല്ലാം പരിഹാരപ്രവർത്തികൾക്കായി ഉപയോഗപ്പെടുത്തുന്നു. എന്റെ നീതി ജ്വലിച്ച് നിങ്ങളെ പ്രഹരിക്കാതിരിക്കേണ്ടതിന്, നിങ്ങളുടെ പരിത്യാഗപ്രവർത്തികൾ എന്റെ നീതിയെ ശമിപ്പിക്കുന്നു. വിട്ടുവീഴ്ച ചെയ്യുവാൻ നിങ്ങളുടെ പരിത്യാഗപ്രവർത്തികൾ എന്നെ പ്രചോദിപ്പിക്കുന്നു. എന്റെ കാരുണ്യം വലുതാണ്. പിശാച് കോപാകുലനായി എന്നെ ആക്രമിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. നീ ഭയപ്പെടേണ്ട. കർത്താവായ ഞാൻ നിന്നോടൊപ്പമുണ്ട്. ഒരു നിമിഷനേരത്തേക്ക് പോലും ഞാൻ നിന്നെ തനിയെ വിടുകയില്ല. പിശാച് കോപാകുലനാകുന്നത് വളരെ സാധാരണമാണ്. ഞാൻ പ്രത്യേക വിധത്തിൽ സ്നേഹിക്കുന്നവരെ പിശാച് എത്രമാത്രം വെറുക്കുന്നുണ്ടെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അവൻ നിന്നെ ആക്രമിക്കുന്നതെന്ന് നീ മനസ്സിലാക്കുമായിരുന്നു. എന്നാൽ എന്റെ മേലങ്കിക്കുള്ളിൽ നിന്നെ സൂക്ഷിച്ചുകൊണ്ട് ഞാൻ നിന്നെ സംരക്ഷിക്കുന്നു. നിന്നെ ഉപദ്രവിക്കാൻ ഞാൻ ഒരിക്കലും പിശാചിനെ അനുവദിക്കുകയില്ല. ഇക്കാരണത്താൽ, പിശാചിനെ അനുസരിക്കുന്ന മനുഷ്യരുടെ ഉള്ളിൽ അവൻ പ്രവേശിച്ചുകൊണ്ട്, നിന്നെ പിന്തുടർന്ന് ശല്യപ്പെടുത്താനും, നിന്നെ പീഡിപ്പിക്കാനും, നിന്നെ പരിപൂർണമായി നിശബ്ദമാക്കാനും അവരെ നിന്റെ വഴിയിലേക്ക് കൊണ്ടുവരുന്നു. ഈ മനുഷ്യരെ തന്റെ ആയുധമായി ഉപയോഗിച്ചുകൊണ്ട് നിന്നെ നിശബ്ദമാക്കാൻ പിശാച് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. കാരണം, എന്റെ അധികാരത്താൽ എല്ലാ ഭവനങ്ങളുടെയും മേൽക്കൂരയിൽ കയറി നിന്ന് സത്യം ഉറക്കെ വിളിച്ചു പറയുന്ന എന്റെ കാഹളധ്വനിയാണ് നീ. എന്റെ കുഞ്ഞേ, വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുവിൻ. നിന്റെ പരമാവധി ശബ്ദത്തിൽ വിളിച്ചു പറയുവിൻ. എന്റെ പ്രതിധ്വനി ആയിരിക്കുവിൻ. കാരണം, എന്റെ സ്വരമാണ് നിന്റെ സ്വരം. നിന്റെ വാക്കുകൾ എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെട്ട വാക്കുകളാണ്. അതിനാൽ നീ ഉച്ചത്തിൽ വിളിച്ചു പറയുവിൻ. ജനതകളോട് സത്യം വിളിച്ചു പറയുവിൻ. നീ ഭയപ്പെടേണ്ട. എന്നെ പീഡിപ്പിക്കുന്നവരെല്ലാം ചിതറിക്കപ്പെടും. വാസ്തവത്തിൽ, അവർ എന്നെ പീഡിപ്പിക്കുന്നവരാണ്, നിന്നെ പീഡിപ്പിക്കുന്നവരല്ല. വ്യാജം സത്യത്തെ പീഡിപ്പിക്കുന്നു. ഇരുട്ട് പ്രകാശത്തെ പീഡിപ്പിക്കുന്നു. എന്നാൽ അവസാനം, കർത്താവായ ഞാൻ വിജയം വരിക്കും. കുഞ്ഞേ, എന്റെ സമീപം നിലകൊള്ളുക. നിന്നെ തന്നെ എനിക്ക് സമർപ്പിക്കുവിൻ. നിന്നിൽ വിശ്വസിക്കുവാൻ എന്നെ അനുവദിക്കുവിൻ. എന്റെ തലയിണയായിരിക്കുവിൻ. എന്റെ സമാധാനം സ്വീകരിക്കുവിൻ. നിന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കുവിൻ. ഇത് എന്നെ പ്രസാദിപ്പിക്കുന്നു. വരൂ, നമ്മൾ നമുക്ക്. അതെ, യേശുവേ, നമ്മൾ നമുക്ക്. 2/10/1989. യേശുവേ. ഇത് ഞാനാണ്. എന്റെ കുഞ്ഞേ, വരൂ. എന്റെ കരം പിടിക്കുവിൻ. നമുക്ക് ഒരുമിച്ച് നടക്കാം. നിന്റെ ഗുരുവായ ജ്ഞാനമാണ് ഞാൻ. അതിനാൽ എന്നിൽ മാത്രം ആശ്രയിക്കുവിൻ. കർത്താവായ ഞാൻ തരുന്നതിനേക്കാൾ മെച്ചപ്പെട്ട അറിവ് നിനക്ക് നൽകുവാൻ മറ്റാർക്കും കഴിയുകയില്ല. എന്നെ ശ്രവിച്ചെഴുതുക. സൃഷ്ടിയെ, ദേഹി, എന്റെ സന്ദേശം വായിക്കുന്നവരെ, എന്റെ സന്ദേശം ശ്രവിക്കുന്നവരെ, എന്നെ സ്തുതിക്കുവിൻ. എന്നെ മഹത്വപ്പെടുത്തുവിൻ. പ്രഭാതം മുതൽ പ്രദോഷം വരെ എന്നെ സ്തുതിക്കുവിൻ. അവിരാമം എന്നെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുവിൻ. എന്നെ ഒരിക്കലും സ്തുതിക്കാതിരിക്കുന്നവർക്കും മഹത്വപ്പെടുത്താതിരിക്കുന്നവർക്കും വേണ്ടി പരിഹാരം ചെയ്യുവിൻ. എന്നെ മഹത്വപ്പെടുത്തുവിൻ. എന്നെ ആരാധിക്കുവിൻ. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ. ദാനിയേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് യുവാക്കളുടെ സ്തുതിഗീതങ്ങളെ കുറിച്ച് ആരും നിങ്ങളോട് പറഞ്ഞിട്ടില്ലേ? ദാനിയേൽ മൂന്നാം അധ്യായം 52 മുതൽ 90 വരെയുള്ള തിരുവചനങ്ങൾ. അവരുടെ സ്തുതിഗീതം ഗ്രഹിച്ച് ജനതകളുടെ മധ്യത്തിൽ എന്നെ സ്തുതിക്കുവിൻ. എന്റെ കുഞ്ഞുമക്കളെ, സത്യാത്മാവ് നിങ്ങൾ എല്ലാവരോടും ഒപ്പമുണ്ട്. നിങ്ങൾ കണ്ടുമുട്ടുവാനും പ്രാർത്ഥിക്കാനുമായി വന്നെത്തിയിരിക്കുന്നത് ദൈവമായ എന്റെ അടുക്കലാണ്. ഞാൻ ജീവനുള്ള ദൈവമായതിനാൽ, വെറും അധര പ്രാർത്ഥനയുമായി എന്റെ അടുക്കൽ വന്നാൽ ഞാൻ അത് തിരിച്ചറിയും. നിങ്ങൾ എന്നെ തീക്ഷ്ണമായി ആഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ. എന്നെ തീവ്രമായി ആഗ്രഹിക്കുവിൻ. തീവ്രമായ ദാഹം പോലെ എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ. താല്പര്യപൂർവ്വം എന്നെ അന്വേഷിക്കുവിൻ. എന്നെയല്ലാതെ മറ്റൊന്നും ആഗ്രഹിക്കരുത്. എന്നോട് നിരന്തരമായ ബന്ധത്തിൽ ആയിരിക്കാൻ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ. എന്നെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുവിൻ. എന്നെ അനുഭവിച്ചറിയുവാനും കേൾക്കുവാനും ആഗ്രഹിക്കുവിൻ. എന്റെ സാന്നിധ്യം ആഗ്രഹിക്കുവിൻ. ഈ ലോകത്തിന്റേതായ യാതൊന്നും നിന്നെ വഞ്ചിക്കാതിരിക്കട്ടെ. ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ, അത് നിങ്ങൾക്ക് മുമ്പേ എന്നെ വെറുത്തെന്നറിയുവിൻ. എനിക്ക് പ്രഥമ സ്ഥാനം നൽകുവിൻ. എന്നെ അവഗണിച്ചുകൊണ്ട് എന്റെ തിരുഹൃദയത്തെ മുറിപ്പെടുത്തരുത്. എന്റെ അടുക്കൽ എന്റെ സ്നേഹവും എന്റെ സമാധാനവും നീ അനുഭവിച്ചറിയും. നീ എന്റെ അടുക്കലേക്ക് കൂടുതലായി അടുത്തുവരികയാണെങ്കിൽ, സ്വർഗ്ഗത്തിൽ എന്റെ മാലാഖമാരോടൊപ്പം എനിക്കുള്ള സ്വർഗ്ഗീയ ഐക്യം നിനക്കും അനുഭവവേദ്യമാകും. ഭൂമിയിൽ വെച്ച് നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയാത്ത വിധത്തിലുള്ള ഒരു നിത്യമായ സ്നേഹത്താൽ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. വരൂ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ നിങ്ങളെ കാണിച്ചുതരാം എന്താണ് ദൈവത്തിലുള്ള യഥാർത്ഥ ജീവിതമെന്ന്. ഞാൻ വളരെ ഗൗരവമായി നിങ്ങളോട് പറയുന്നു, സ്നേഹത്തിൽ വസിക്കുന്നവൻ ദൈവമായ എന്നിലും ഞാൻ അവനിലും വസിക്കുന്നു. നിങ്ങളുടെ നിദ്രയിൽ നിന്ന് ഉണരുവിൻ. നിങ്ങളുടെ ആലസ്യത്തിൽ നിന്ന് ഉണരുവിൻ. ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിക്കരുത്. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം അതറിയുന്നുണ്ട്. എപ്പോഴും എന്റെ മനസ്സാക്ഷി നിർമ്മലമാണ്. നിങ്ങൾ എന്റെ അടുക്കലേക്ക് മടങ്ങി വരണമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ അടുക്കലേക്ക് മടങ്ങി വരേണ്ടതെന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളോട് ഇപ്രകാരം പറയും, നിങ്ങളെ തന്നെ മാനസാന്തരപ്പെടുത്തിക്കൊണ്ട് നിങ്ങൾ എന്റെ അടുക്കലേക്ക് മടങ്ങി വരണം. ഞങ്ങൾ മാനസാന്തരപ്പെട്ടവരാണ്. ഇനിയും എങ്ങനെയാണ് ഞങ്ങൾ മാനസാന്തരപ്പെടേണ്ടത് എന്ന് നിങ്ങൾ ചോദിച്ചാൽ, ഞാൻ നിങ്ങളോട് പറയും, എന്നെ ആഗ്രഹിച്ചുകൊണ്ട്, എന്നെ തീക്ഷ്ണമായി അഭിലഷിച്ചുകൊണ്ട്, നിങ്ങളുടെ പരിശുദ്ധ ദൈവമായ എന്നെ അന്വേഷിച്ചുകൊണ്ട്, എന്റെ അടുക്കൽ വന്ന് എന്നെ ആരാധിച്ചുകൊണ്ട്. നിങ്ങളുടെ പരിശുദ്ധ ദൈവമായ ഞാനായിരിക്കട്ടെ നിങ്ങളുടെ ഓഹരിയും അവകാശവും. എന്റെ സന്നിധിയിൽ കണ്ണീരിൽ നിങ്ങളുടെ കണ്ണുകൾ കുതിർന്ന് അലിയട്ടെ. ജാഗരൂകരായിരിക്കുവിൻ. നിരന്തരമായ ജാഗ്രത പുലർത്തുവിൻ. നിങ്ങളുടെ പാപങ്ങളുടെ കാരണം എന്താണെന്ന് അറിയാതിരിക്കുന്നതും, നിങ്ങളുടെ പാപങ്ങളെ തിരിച്ചറിയാതിരിക്കുന്നതും, ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്നതിനെക്കുറിച്ചുള്ള ബോധമില്ലാതിരിക്കുന്നതും എത്ര ഭയാനകമാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. പിശാചിന്റെ തന്ത്രങ്ങളെ എതിർക്കുവിൻ. പ്രാർത്ഥനയിൽ ഉണർവുള്ളവരാകുവിൻ. എന്നോട് നിരന്തരമായ പ്രാർത്ഥനയിൽ വ്യാപരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്നെ നിരന്തരമായി ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ അനുഭവിച്ചറിയട്ടെ. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന നിരന്തരമായ പ്രാർത്ഥനയാണ് ദൈവത്തെ ആഗ്രഹിക്കൽ എന്ന് പറയുന്നത്. എന്റെ പ്രിയപ്പെട്ടവരെ, എന്റെ സ്നേഹത്തിൽ വളരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ആലസ്യവും അധര വ്യായാമവും പോലെയായ നിങ്ങളുടെ പ്രാർത്ഥനകളും ഉപേക്ഷിക്കുവിൻ. നിരന്തരമായ പ്രാർത്ഥനയിൽ വ്യാപരിക്കുന്നതാണ് നിങ്ങളുടെ കർത്താവായ എന്നെ ആഗ്രഹിക്കൽ എന്ന് പറയുന്നത്. എന്റെ സന്ദേശം ഗ്രഹിക്കാൻ പരിശ്രമിക്കുവിൻ. ആനന്ദത്തോടെ എന്നെ ആഗ്രഹിക്കുവിൻ. നിങ്ങളുടെ ഹൃദയം കൊണ്ട് എന്നെ ആഗ്രഹിക്കുവിൻ. വെറും അധര വ്യായാമമായ പ്രാർത്ഥന കൊണ്ടല്ല ദൈവത്തെ ആഗ്രഹിക്കേണ്ടത്. നിങ്ങൾ ആബാ എന്ന് വിളിക്കുന്നത് ഞാൻ കേൾക്കട്ടെ. അതിനാൽ ചെറിയ കുട്ടികളെ പോലെ വീണ്ടും എന്റെ അടുക്കൽ വരുവിൻ. എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. നിങ്ങളുടെ ഹൃദയം കൊണ്ട് എന്നോട് ചോദിക്കുവിൻ. നിങ്ങളുടെ ഹൃദയം കൊണ്ട് എന്നെ അന്വേഷിക്കുവിൻ. എന്റെ അടുക്കൽ വന്ന് നിങ്ങളുടെ ഹൃദയം എനിക്ക് സമർപ്പിക്കുവിൻ. ദൈവഭക്തി നിങ്ങളുടെ ദേഹിയെ അലങ്കരിക്കും. സത്യത്തിൽ നിന്ന് വ്യതിചലിക്കരുത്. എന്നാൽ സത്യം തന്നെയാണ് സ്നേഹം. എന്റെ ഹൃദയത്തിൽ നിന്ന് സ്നേഹം സ്വീകരിച്ചുകൊണ്ട് സ്നേഹത്തിന്റെ പൂർണതയായ എന്റെ അടുക്കലേക്ക് വരുവിൻ. സത്യത്തിൽ വ്യാപരിക്കുവിൻ. നിരന്തരമായി എന്നെ ആഗ്രഹിച്ചുകൊണ്ട് സത്യത്തിൽ ജീവിക്കുവിൻ. നിങ്ങൾ ജീവിക്കേണ്ടതിന് ഇക്കാര്യങ്ങളെല്ലാം ചെയ്യുവിൻ. ഈ അവസാന നാളുകളിൽ കൃപയുടെ എന്റെ പരിശുദ്ധാത്മാവിനെ എല്ലാ മനുഷ്യരുടെയും മേൽ ഞാൻ വർഷിക്കുകയാണ്. നിങ്ങളിലെ ഏറ്റവും എളിയവരുടെ മേലും ഞാൻ ആത്മാവിനെ വർഷിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? എന്നെ സ്നേഹിക്കുവാൻ നിങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടി കൃപയുടെ എന്റെ ആത്മാവിനെ ഈ തലമുറയുടെ മേൽ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ വചനത്തിന്റെ ഓർമ്മപ്പെടുത്തലുകാരനായിട്ടാണ് ഞാൻ വരുന്നത്. എന്റെ പ്രകാശത്താൽ ഈ അന്ധകാരത്തിൽ വെളിച്ചം വീശാൻ ഞാൻ വരുന്നു. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും നിങ്ങളുടെ അഗാധ നിദ്രയിൽ നിന്ന് നിങ്ങളെ വിളിച്ചുണർത്തുവാനുമായി ഞാൻ വരുന്നു. ഞാൻ വരുന്നത് ക്രോധത്തോടെയല്ല. നിങ്ങളുടെ ജനതകളുടെ മേൽ പുതപ്പിച്ചിരിക്കുന്ന ശവക്കച്ച എടുത്തുമാറ്റാനായി ഞാൻ വരുന്നത് സ്നേഹത്തോടും സമാധാനത്തോടും കാരുണ്യത്തോടുമാണ്. ഞാൻ പരിശുദ്ധനാണെന്നും നിങ്ങൾ പരിശുദ്ധിയോടെയാണ് ജീവിക്കേണ്ടതെന്നും നിങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വരുന്നത്. എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങളെ പഠിപ്പിക്കാനാണ് ഞാൻ വരുന്നത്. നിന്റെ ദേഹിയെ എന്നിലേക്ക് ഉയർത്തുന്നതിനും എന്റെ രാജ്യത്തിൽ നിന്നെ പങ്കുചേർക്കാനുമാണ് ഞാൻ നിനക്ക് സർവ്വവും നൽകിയിരിക്കുന്നത്. നിങ്ങളോട് യാചിച്ചുകൊണ്ട് ഒരു ഭിക്ഷക്കാരനെ പോലെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. പരിശുദ്ധിയെ കുറിച്ചുള്ള അറിവ് നിങ്ങളെ വീണ്ടും പഠിപ്പിച്ചുകൊണ്ട് ജ്ഞാനമായി ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നു. വളരെ സ്നേഹപൂർവ്വം എന്റെ തിരുഹൃദയം ഞാൻ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്കുള്ള അനുദിന അപ്പമായി ഞാൻ എന്നെ തന്നെ വിശുദ്ധ കുർബാനയിൽ നൽകുന്നു. നിങ്ങൾക്ക് തൃപ്തിയാവോളം ഭക്ഷിക്കാൻ ഞാൻ ഭക്ഷണം നൽകുന്നു. അതിനാൽ എന്റെ അടുക്കലേക്ക് വരുവിൻ. എന്റെ അടുക്കലേക്ക് മടങ്ങി വരുവിൻ. നിങ്ങളുടെ ദൈവമായ എന്നെ സ്തുതിക്കുവിൻ. സ്നേഹത്തിന്റെ എന്റെ നിശ്വാസം നിങ്ങളുടെ മേൽ നിക്ഷേപിച്ചുകൊണ്ട് ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. സ്നേഹം നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. 5/10/1989 എന്റെ യേശുവേ. ഇത് ഞാനാണ്. എന്റെ കുഞ്ഞേ, നിനക്ക് സമാധാനം. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എന്റെ തിരുവചനം എടുത്ത് വായിക്കുക. അതിനുശേഷം തിരുവചനം എഴുതിയെടുക്കുക. ഞാൻ വിശുദ്ധ ബൈബിൾ തുറന്നപ്പോൾ കിട്ടിയ വചനം വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം 10 ആം അധ്യായം 14 മുതൽ 16 വരെയുള്ള വാക്യങ്ങൾ. ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകൾക്ക് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻ പറ്റവും ഒരു ഇടയനും ആകും. വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം 10 ആം അധ്യായം 14 മുതൽ 16 വരെയുള്ള വാക്യങ്ങൾ. അപ്പോൾ ഭൂമി പ്രകാശപൂരിതമാകും. സത്യസന്ധതയും സമാധാനവും ഞാൻ ഭൂമിയിൽ വ്യാപിപ്പിക്കും. പണ്ടത്തെ പോലെ ഭൂമി സമൃദ്ധമായ ഫലം പുറപ്പെടുവിക്കും. ഞാൻ എഴുന്നേറ്റ് എന്റെ മുമ്പിൽ വച്ചിരുന്ന യേശുവിന്റെ തിരുഹൃദയ രൂപത്തിലെ അവിടുത്തെ വലത്തെ കവിൾത്തടത്തിൽ ചുംബിച്ചു. യേശു എന്റെ സമീപം ഇരിക്കുന്നതായി എന്റെ ഹൃദയത്തിൽ ഞാൻ ദർശിച്ചു. ഞാൻ അവിടുത്തെ ചുംബിച്ചു. ഒരു സന്തോഷവതിയായ കുഞ്ഞിനെ പോലെ യേശു അവിടുത്തെ കരമുയർത്തി. ഞാൻ ചുംബിച്ച അവിടുത്തെ കവിളിൽ സ്പർശിച്ചു. ഈ ദർശനം എഴുതിയെടുക്കാൻ യേശു എന്നോട് പറഞ്ഞു. എന്റെ പ്രിയപ്പെട്ടവളെ, എപ്രകാരം എല്ലാ കാര്യങ്ങളും ഞാൻ അനുഭവിച്ചറിയുന്നുണ്ടെന്ന് കാണിക്കാൻ വേണ്ടിയാണിത്. എന്റെ കുഞ്ഞേ, വരൂ, നമുക്ക് ഒന്നിച്ചായിരിക്കാം. നമുക്ക് വേർപെടാൻ ആവാതിരിക്കാം. 7/10/1989 ടൂറിൻ. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നോടൊപ്പം ഇപ്രകാരം പറയുക, യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യേശുവേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ. യേശുവേ, എന്റെ സംശയങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകണമേ. യേശുവേ, എന്നെ സമീപിക്കാൻ പിശാചിനെ അനുവദിക്കരുതേ. നമ്മുടെ പരിശുദ്ധ മാതാവ്. പുഷ്പമേ, യേശുവിനെ സ്നേഹിക്കുമ്പോൾ അവിടുത്തെ മുറിവുകൾക്ക് ആശ്വാസം ലഭിക്കുന്നു. സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു.